മഞ്ചേശ്വരം: കാസര്‍കോട് ജില്ലയില്‍ അതിശക്തമായ മഴയില്‍ പല സ്ഥലങ്ങളിലും വെള്ളം കയറി. മഞ്ചേശ്വരം ഉള്‍പ്പടെയുള്ള വിവധ മേഖലകളിലാണ് വെള്ളം കയറിയത്. പാവൂര്‍, ഗെറുകട്ടെ, മച്ചമ്പാടി, പൊസോട്ട്, യേര്‍ക്കാട് ജംക്ഷന്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. മുഡംബൈലില്‍ വാഹനങ്ങള്‍ ഒഴുകിപ്പോയി. മഞ്ചേശ്വരം കരോടിയില്‍ ദേശീയപാത സര്‍വീസ് റോഡിലും വെള്ളം ഉയര്‍ന്നു.
നിലവില്‍ വ്യാപക മഴക്കെടുതിയാണ് കാസര്‍കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാസര്‍കോട് ഇന്നലെ വൈകിട്ട് തുടങ്ങിയ മഴയാണ് ഇപ്പോഴും നിര്‍ത്താതെ തുടരുന്നത്. താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിലാണ്. പുഴകള്‍ കരകവിഞ്ഞതും റോഡുകളില്‍ വെള്ളം ഒഴുകിപ്പോകാനുള്ള കൃത്യമായ സംവിധാനം ഇല്ലാത്തതുമാണ് രൂക്ഷമായ വെള്ളക്കെട്ടിന് കാരണം. ചെമ്മനാട് പഞ്ചായത്തിലെ വീടുകളിലാണ് ഏറ്റവും കൂടുതല്‍ വെള്ളം കയറിയത്.
DeToor reflective wanderings…