തിരുവനന്തപുര: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിലാണ് നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിൽ ഇന്ന് അവധി. കാസർകോട്, കണ്ണൂർ, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മഹാത്മാ ഗാന്ധി സര്‍വകലാശാല മെയ് 30 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
പ്രഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും, മദ്രസകൾക്കും അവധി ബാധകമാണ്.
Comments