Friday , June 27 2025, 2:11 am

കാലവര്‍ഷം: വയനാട്ടില്‍ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; 592 പേരെ മാറ്റിപ്പാര്‍പ്പിച്ചു

കല്‍പറ്റ: കാലവര്‍ഷം ശക്തിപ്രാപിച്ച വയനാട്ടില്‍ വൈത്തിരി, ബത്തേരി, മാനന്തവാടി താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 165 കുടുംബങ്ങളില്‍നിന്നുള്ള 207 പുരുഷന്‍മാരും 233 സ്ത്രീകളും 152 കുട്ടികളും 32 വയോജനങ്ങളും രണ്ട് ഭിന്നശേഷിക്കാരുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ക്യാമ്പുകളില്‍ ആറെണ്ണം വൈത്തിരി താലൂക്കിലും ഏഴെണ്ണം ബത്തേരിയിലും രണ്ടെണ്ണം മാനന്തവാടി താലൂക്കിലുമാണ്. കാവുമന്ദം, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, കോട്ടത്തറ, മുട്ടില്‍, പനമരം, മാനന്തവാടി, ചീരാല്‍, പൂതാടി, കോട്ടപ്പടി, നെന്‍മേനി, നൂല്‍പ്പുഴ വില്ലേജ് പരിധികളില്‍ താമസിക്കുന്നവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.

കോളിയാടി എയുപി സ്‌കൂള്‍(18),കല്ലിങ്കര എ.യു.പി സ്‌കൂള്‍(10), കല്ലൂര്‍ ജി.എച്ച്.എസ്.സ്‌കൂള്‍(15),മുത്തങ്ങ ജി.എല്‍.പി സ്‌കൂള്‍(എട്ട്), കുന്താണി ഗവ.എല്‍.പി സ്‌കൂള്‍(17), പൂതാടി എസ്.എന്‍.എച്ച്.എസ് സ്‌കൂള്‍(ഒമ്പത്), നൂല്‍പ്പുഴ ചെട്ട്യാലത്തൂര്‍ എല്‍.പി സ്‌കൂള്‍(15), മുട്ടില്‍ പറളിക്കുന്ന് ഡബ്യു.ഒ.എല്‍.പി സ്‌കൂള്‍(10), കരിംകുറ്റി ജി.വി.എച്ച് സ്‌കൂള്‍(16), തരിയോട് എല്‍.പി സ്‌കൂള്‍(12), തെക്കുംതറ എ.യു.പി സ്‌കൂള്‍(19), പടിഞ്ഞാറത്തറ കൊപ്പിടി സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ എല്‍.പി സ്‌കൂള്‍(അഞ്ച്), മേപ്പാടി കോട്ടനാട് ഗവ.യു.പി സ്‌കൂള്‍(അഞ്ച്), പനമരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍(15), മാനന്തവാടി വരടിമൂല സാംസ്‌കാരിക നിലയം(ഒന്ന്) എന്നിങ്ങനെയാണ് ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളുടെ എണ്ണം.

Comments