തിരുവനന്തപുരം: പോക്സോ കേസിൽ പ്രതികളായ ഒമ്പത് അധ്യാപകരെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടുവെന്ന് മന്ത്രി വി.ശിവൻകുട്ടി. നമ്മുടെ മക്കളെ ഉപദ്രവിക്കാൻ ആരെയും അനുവദിക്കില്ലെന്നും കുട്ടികൾക്കൊപ്പം വിദ്യാഭ്യാസ വകുപ്പുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പൊലീസ് കുട്ടികൾക്കൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാറിനെ ജനങ്ങൾ കാണുന്നത് പൊലീസിലൂടെയാണ്. പൊലീസ് സംവിധാനത്തോട് ഇണങ്ങിയും പിണങ്ങിയും രാഷ്ട്രീയപ്രവർത്തനം നടത്തിയയാളാണ് താൻ. പൊലീസ് സംവിധാനം സർക്കാറിന്റെ മുഖമുദ്രയാണെന്നും ചില സംഭവങ്ങൾ മികച്ചതാണെന്നും മന്ത്രി പറഞ്ഞു.
Comments
DeToor reflective wanderings…