Thursday , June 26 2025, 4:56 pm

‘തുടരും’ ഒ.ടി.ടി റിലീസിനായി പ്രേക്ഷകര്‍ ഇനിയും കാത്തിരിക്കണം

റിലീസായി ആഴ്ചകള്‍ പിന്നിട്ടിട്ടും മോഹന്‍ലാല്‍ ചിത്രം ‘തുടരും’ ബോക്‌സ് ഓഫിസില്‍ ആധിപത്യം തുടരുകയാണ്. ഏപ്രില്‍ 25ന് റിലീസായ ചിത്രം കേരളത്തില്‍ മാത്രം 100 കോടി നേടി ചരിത്രം സൃഷ്ടിച്ചു. റിലീസായി ആഴ്ചകള്‍ പിന്നിട്ടിട്ടും തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നതാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് നീട്ടി വെക്കാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.

ആഗോളതലത്തില്‍ 220 കോടി രൂപയാണ് ചിത്രം നേടിയത്. വന്‍ തുകക്കാണ് ഹോട്സ്റ്റാര്‍ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് ചിത്രം നിര്‍മിച്ചത്. തരുണ്‍ മൂര്‍ത്തിയും കെ. ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

എമ്പുരാനും മഞ്ഞുമ്മല്‍ ബോയ്സും പിന്നിലാക്കി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ മലയാള ചിത്രമായി ‘തുടരും’ പട്ടികയില്‍ ഇടംപിടിച്ചു. ഫാമിലി ഡ്രാമ സ്വഭാവത്തില്‍ വരുന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറുടെ വേഷമാണ് മോഹല്‍ലാല്‍ അവതരിപ്പിച്ചത്. നടി ശോഭനയാണ് ചിത്രത്തിലെ നായിക. ബിനു പപ്പു, മണിയന്‍പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍, ഇര്‍ഷാദ് അലി, കൃഷ്ണ പ്രഭ, തോമസ് മാത്യു, അമൃത വര്‍ഷിണി, അബിന്‍ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Comments