Saturday , October 4 2025, 12:07 pm

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വയനാട്ടില്‍ 71.8 ശതമാനം വിജയം

കല്‍പറ്റ: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വയനാട്ടില്‍ 71.8 ശതമാനം വിജയം. ജില്ലയില്‍ 60 വിദ്യാലയങ്ങളില്‍ 9,440 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 6,778 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയിരിക്കുന്നത്. 663 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. അമ്പുകുത്തി എം.ജി.എം എച്ച്.എസ്.എസ് 100 ശതമാനം വിജയം കൈവരിച്ചു. 49 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. ഒമ്പത് വിദ്യാലയങ്ങളില്‍ 90 ശതമാനത്തിനു മുകളിലാണ് വിജയം.

ഓപ്പണ്‍ സ്‌കൂള്‍ സ്ട്രീമില്‍ 587 പേര്‍ പരീക്ഷ എഴുതിയതില്‍ 382 പേര്‍(65.08 ശതമാനം)ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഇതില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

 

 

Comments