വൈത്തിരി: മൈസൂരുവില്‍നിന്നു മലപ്പുറം വേങ്ങൂരിലേക്കു കാറില്‍ മടക്കയാത്രയ്ക്കിടെ വയനാട്ടിലെ ലക്കിടിയിലെത്തിയപ്പോള്‍ ചായകുടിക്കാന്‍ തോന്നിയത് ഒരു കുടുംബത്തിനു രക്ഷയായി. പുറത്തിറങ്ങിയതിനു പിന്നാലെ കുടുംബം സഞ്ചരിച്ച കാര്‍ കത്തിനശിച്ചു. വേങ്ങര സ്വദേശി മന്‍സൂര്‍, ഭാര്യ, മൂന്നു കുട്ടികള്‍ എന്നിവരാണ് കെഎല്‍ 65 ഇ 2500 നമ്പര്‍ നിസാന്‍ ടെറാനോ കാറില്‍ യാത്ര ചെയ്തിരുന്നത്. ശനിയാഴ്ച അര്‍ധരാത്രിയോടെ ലക്കിടിയില്‍ നിര്‍ത്തി കുടുംബം പുറത്തിറങ്ങിയപ്പോഴാണ് കാറില്‍ തീ കണ്ടത്. വൈകാതെ വാഹനം പൂര്‍ണമായും കത്തിനശിച്ചു. അഗ്നി-രക്ഷാസേനയാണ് തീ അണച്ചത്.
Comments