Friday , June 27 2025, 2:06 am

മഞ്ചേരി മെഡി.കോളജിൽ പല കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് ഫയര്‍ എന്‍.ഒ.സി ഇല്ലാതെ

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഓ​ഡി​റ്റ് ന​ട​ത്തി.കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നാ​ണ് ഫ​യ​ർ ഓ​ഡി​റ്റ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ലെ പ​ല കെ​ട്ടി​ട​ങ്ങ​ളും പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത് ഫ​യ​ര്‍ എ​ന്‍.​ഒ.​സി​യി​ല്ലാ​തെ​യെ​ന്ന് ക​ണ്ടെ​ത്തി. തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ല്‍ ത​ട​യാ​ൻ കു​റ്റ​മ​റ്റ സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ഈ ​കെ​ട്ടി​ട​ങ്ങ​ളി​ലി​ല്ല. നി​ല​വി​ല്‍ ഒ.​പി ബ്ലോ​ക്കി​ല്‍ മാ​ത്ര​മാ​ണ് അ​ഗ്നി​സു​ര​ക്ഷാ സം​വി​ധാ​ന​മു​ള്ള​ത്.

എ​ന്നാ​ല്‍ ഈ ​കെ​ട്ടി​ട​ത്തി​നു​പോ​ലും അ​ഗ്നി​സു​ര​ക്ഷ വി​ഭാ​ഗം ഫ​യ​ര്‍ എ​ന്‍.​ഒ.​സി ന​ല്‍കി​യി​ട്ടി​ല്ല. വ​ര്‍ഷ​ത്തി​ല്‍ ര​ണ്ടു​ത​വ​ണ ആ​ശു​പ​ത്രി​യി​ല്‍ ഫ​യ​ര്‍ ഓ​ഡി​റ്റ് ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഫ​യ​ര്‍ റ​സ്‌​ക്യൂ അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ക്കു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്താ​ത്ത​താ​ണ് കാ​ര​ണം. ഒ.​പി ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ന്റെ ഒ​രു​ഭാ​ഗ​ത്തെ ഹാ​ന്‍ഡ് റെ​യി​ലി​ന് ഉ​യ​ര​മി​ല്ലാ​ത്ത​തും ഹാ​ന്‍ഡ് റെ​യി​ലു​ക​ള്‍ ത​മ്മി​ല്‍ അ​ക​ലം ക്ര​മീ​ക​രി​ക്കാ​ത്ത​തും അ​പ​ക​ട​ങ്ങ​ള്‍ക്കി​ട​യാ​ക്കു​മെ​ന്ന് ഫ​യ​ര്‍ ആ​ന്‍ഡ് സേ​ഫ്റ്റി വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഇ​വ പ​രി​ഹ​രി​ക്കു​ക​യും സി​വി​ല്‍ പ്ലാ​നു​ക​ളി​ല്‍ ചി​ല മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ക​യും ചെ​യ്താ​ല്‍ മാ​ത്ര​മേ ഈ ​കെ​ട്ടി​ട​ത്തി​ന് എ​ന്‍.​ഒ.​സി ന​ല്‍കാ​നാ​കൂ​വെ​ന്ന് ഫ​യ​ര്‍സേ​ഫ്റ്റി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ലും ബി ​ബ്ലോ​ക്കി​ലു​മൊ​ന്നും അ​ഗ്നി​സു​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ നി​ല​വി​ലി​ല്ല. ഇ​വി​ടെ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ടെ​ന്‍ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യും പ്ര​വൃ​ത്തി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Comments