Friday , June 27 2025, 1:51 am

യുദ്ധ സാധ്യത നൽകി “ബ്ലാക്ക് ഔട്ട് ആക്ഷന്‍ പ്ലാന്‍” പ്രസിദ്ധപ്പെടുത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വ്യോമാക്രമണം ഉണ്ടായാൽ പാലിക്കേണ്ട
കാര്യങ്ങള്‍ ഉള്‍പ്പെടുത്തി “ബ്ലാക്ക് ഔട്ട് ആക്ഷന്‍ പ്ലാന്‍” പ്രസിദ്ധപ്പെടുത്തി കേന്ദ്രസർക്കാർ . ഇന്ത്യ – പാക് സംഘർഷത്തിൻ്റെ നടുവിൽ വ്യോമാക്രമണമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ ഉൾപ്പെടുത്തിയാണ് ബ്ലാക് ഔട്ട് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.
പൊതുജനങ്ങൾക്ക് നിർദേശങ്ങളടങ്ങിയ വീഡിയോയും കേന്ദ്രസർക്കാർ പുറത്തുവിട്ടിട്ടുണ്ട്.

ആക്രമണം സംബന്ധിച്ച് എയർ സൈറൺ മുഴങ്ങിയാൽ ഉടൻ തന്നെ വൈദ്യുത ഉപകരണങ്ങൾ ഗ്യാസ് എന്നിവ ഓഫ് ചെയ്യണം. ജനലുകൾ അടച്ച് കർട്ടനുകളിടണം. ഒരു തരി വെളിച്ചം പോലും ശത്രു ആയുധമാക്കിയേക്കാമെന്നും അതിനാൽ ഇരുട്ടിൻ്റെ മറവിൽ സുരക്ഷിതരായി ഇരിക്കണമെന്നുമാണ് സർക്കാർ നിർദേശിക്കുന്നത്. ആവശ്യമായ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകണമെന്നും ആവശ്യമായ പരിശീലനം നൽകണമെന്നും വീഡിയോയിലുണ്ട്. എല്ലാവരും നിശ്ശബ്ദതത പാലിക്കുകയും സന്നദ്ധ പ്രവർത്തകർ അപായ വെളിച്ചങ്ങളും മറ്റും നിരീക്ഷിക്കാനായി ടെറസിൽ ഇടയ്ക്ക് കയറി നോക്കുകയും വേണം.
ഓരോ കുടുംബവും ഒരു കോട്ടയും ഓരോ പൗരനും ഒരു പരിചയാണെന്നും വീഡിയോയിൽ പറയുന്നു. അതിർത്തിയിൽ സൈന്യം കാവലിനുണ്ടെന്നും ശാന്തരായും കരുത്തരായും നിലയുറപ്പിക്കാനും ഇന്ത്യ നമ്മുടേതാണെന്നും വീഡിയോയിലുണ്ട്

Comments