Friday , June 27 2025, 2:21 am

ഷൈന്‍ ടോം ചാക്കോയുടെ ദ പ്രൊട്ടക്ടര്‍ 16ന്

ഷൈന്‍ ടോം ചാക്കോ നായകനായി ജി.എം മനു സംവിധാനം ചെയ്യുന്ന ദ പ്രൊട്ടക്ടര്‍ മേയ് 16ന് റിലീസ് ചെയ്യും. തലൈവാസല്‍ വിജയ്, മൊട്ട രാജേന്ദ്രന്‍, സുധീര്‍ കരമന, മണിക്കുട്ടന്‍, ശിവജി ഗുരുവായൂര്‍, ബോബന്‍ ആലംമൂടന്‍, ഉണ്ണിരാജ, ഡയാന ഹമീദ്, കാജല്‍ ജോണ്‍സണ്‍, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അജേഷ് ആന്റണി രചന നിര്‍വഹിക്കുന്നു. ഛായാഗ്രഹണം: രജീഷ് രാമന്‍, എഡിറ്റര്‍: താഹിര്‍ ഹംസ, സംഗീതസംവിധാനം: ജിനോഷ് ആന്റണി, കലാസംവിധാനം: സജിത്ത് മുണ്ടയാട്, കോസ്റ്റ്യൂം: അഫ്‌സല്‍ മുഹമ്മദ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, സ്റ്റണ്ട്: മാഫിയ ശശി, നൃത്തസംവിധാനം: രേഖ മാസ്റ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി കാവനാട്ട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നസീര്‍ കരന്തൂര്‍, ഗാനരചന: റോബിന്‍സ് അമ്പാട്ട്, അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യു ആണ് നിര്‍മ്മാണം. വിതരണം: അമ്പാട്ട് ഫിലിംസ്.

 

Comments