കോഴിക്കോട്: ഏപ്രില്‍ 29 ന് ആഗോളതലത്തില്‍ ആചരിക്കുന്ന ലോക നൃത്തദിനത്തോടനുബന്ധിച്ച്, നൃത്യാലയ നൃത്ത വിദ്യാലയം സംഘടിപ്പിക്കുന്ന ‘നിസര്‍ഗ ഡാന്‍സ് ഫെസ്റ്റിവല്‍’ മെയ് 5, 6 തീയതികളില്‍ കോഴിക്കോട് ബീച്ചിലെ വേദിയില്‍ അരങ്ങേറും.
രാജ്യത്തുടനീളമുള്ള ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങളിലെ മികച്ച കലാകാരന്മാര്‍ പങ്കെടുക്കും. കേരള ടൂറിസം വകുപ്പിന്റെയും ബാങ്ക് ഓഫ് ബറോഡയുടെയും പിന്തുണയോടെ നടക്കുന്ന ഫെസ്റ്റിവലില്‍ ഡോ. നീന പ്രസാദ് മോഹിനിയാട്ടവും വൈഭവ് അരേക്കര്‍ ഭരതനാട്യവും ശ്രീലക്ഷ്മി ഗോവര്‍ധനന്‍ കുച്ചിപ്പുടിയും, രമ വൈദ്യനാഥന്‍ ഭരതനാട്യവും അവതരിപ്പിക്കും. പ്രശസ്ത എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി, ശ്രീകാന്ത് എന്നിവരാണ് ക്യുറേറ്റര്‍മാര്‍
Comments
DeToor reflective wanderings…