യൂട്യൂബ് ഇന്ത്യയില്‍ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചു. മാസം 89 രൂപ വിലവരുന്ന പ്ലാനാണ് യൂട്യൂബ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ എടുക്കുന്നതോടെ ഇന്ത്യക്കാര്‍ക്ക് പരസ്യങ്ങളുടെ വലിയ തടസമില്ലാതെ യൂട്യൂബില്‍ വീഡിയോകള്‍ ആസ്വദിക്കാനാകും. വരും ആഴ്ചകളിലാണ് യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ റീചാര്‍ജിനായി ലഭ്യമാകുക.
യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍: ഗുണങ്ങള്‍
യൂട്യൂബ് മ്യൂസിക്, പ്രീമിയം സേവനങ്ങള്‍ ആഗോളതലത്തില്‍ 125 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരെ സൃഷ്ടിച്ചിരിക്കുന്ന അവസരത്തിലാണ് ഈ പുത്തന്‍ പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. യൂട്യൂബ് പ്രീമിയം ട്രെയല്‍ അക്കൗണ്ട് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം സഹിതമാണ് ഈ കണക്ക്. പുതിയ പ്രീമിയം പ്ലാന്‍ വീഡിയോ ക്രിയേറ്റര്‍മാര്‍ക്കും പരസ്യ പങ്കാളികള്‍ക്കും കൂടുതല്‍ വരുമാനം സൃഷ്ടിക്കുമെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.
യൂട്യൂബ് പ്രീമിയം പ്ലാനുകളുടെ വരിക്കാരാണ് നിങ്ങളെങ്കില്‍ പരസ്യങ്ങളുടെ ആധിക്യം ഒഴിവാകും. യൂട്യൂബ് പ്രീമിയം പ്ലാനുകളില്‍ എല്ലാ വീഡിയോകളും പരസ്യരഹിതമായി കാണാം. ഉള്ളടക്കങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും ബാക്ക്ക്രൗണ്ടില്‍ പ്ലേ ചെയ്യാനുമുള്ള ഓപ്ഷനും പ്രീമിയം പ്ലാനുകള്‍ നല്‍കുന്നു.