Saturday , October 4 2025, 6:54 am

മുറ്റമടിക്കുമ്പോള്‍ വൈദ്യുത ലൈന്‍ മുറ്റത്തേക്ക് പൊട്ടിവീണു; വടകരയില്‍ 53കാരി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: മുറ്റമടിക്കുന്നതിനിടെ വൈദ്യുത ലൈന്‍ വീട്ടുമുറ്റത്തേക്ക് പൊട്ടിവീണ് ഷോക്കേറ്റ് 53കാരിക്ക് ദാരുണാന്ത്യം. തോടന്നൂര്‍ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്. രാവിലെ മുറ്റമടിക്കുമ്പോള്‍ മരക്കൊമ്പിനൊപ്പം വൈദ്യുതി ലൈനും മുറ്റത്തേക്ക് പൊട്ടിവീഴുകയായിരുന്നു. മരകൊമ്പില്‍ നിന്നാണ് ഉഷയ്ക്ക് ഷോക്കേറ്റത്.

ഉഷയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനില്‍ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Comments