Saturday , October 4 2025, 5:16 am

മലപ്പുറം കമ്പിക്കയത്ത് ആനയുടെ ചവിട്ടേറ്റ് വയോധിക മരിച്ചു

എടവണ്ണ: മലപ്പുറം എടവണ്ണയില്‍ 68 വയസ്സുകാരി ആനയുടെ ചവിട്ടേറ്റ് മരിച്ചു. കിഴക്കേ ചാത്തല്ലൂര്‍ കാവിലട്ടി കമ്പിക്കയം സ്വദേശിയും ചന്ദ്രന്റെ ഭാര്യയുമായ കല്യാണി (68) ആണ് മരിച്ചത്. ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയാണ് കല്യാണിയെ ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ 10.30നായിരുന്നു സംഭവം.

പ്രദേശത്ത് ആന ശല്യമുള്ളതിനാല്‍ വനപാലകര്‍ ആനയെ വനത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചിരുന്നു. ഈ ആനയാണ് കല്യാണിയെ ആക്രമിച്ചതെന്ന് കരുതുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.

Comments