കല്‍പറ്റ: വയനാട് സുഗന്ധഗിരിയില്‍ കാട്ടാന ഷെഡ് തട്ടിമറിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുഗന്ധഗിരിയിലെ തമ്പിയും കുടുംബവും താമസിക്കുന്ന ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടാണ് ആന തട്ടിയിട്ടത്. വീടിന്‍െ ഭാഗം ദേഹത്തുവീണ് തമ്പിക്ക്(63)നിസാര പരിക്കേറ്റു. ബുധനാഴ്ച രാത്രിയാണ് നാല് ആനകള്‍ സുഗന്ധഗിരിയില്‍ എത്തിയത്. വിവരം അറിഞ്ഞയുടന്‍ വനം വകുപ്പിന്റെ ആര്‍.ആര്‍ ടീം സ്ഥലത്ത് എത്തിയെങ്കിലും മഴയും വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നതും ആനകളെ തുരത്തുന്നതിന് വിഘാതമായി. വനം ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്.
Comments
DeToor reflective wanderings…