Friday , August 1 2025, 3:01 pm

സ്കോച്ച് വിസ്ക്കിക്ക് ത്രീ ചിയേഴ്സ് ഇന്ത്യയിൽ വില കുറയും

സ്കോച്ച് വിസ്കിക്ക് വില കുറയും.ഗ്ളാമർ മദ്യബ്രാൻ്റുകൾ ഇന്ത്യയിലേക്ക് വിലക്കുറവിലെത്തും. ഇന്ത്യ, യു.കെ സ്വതന്ത്ര വ്യാപാര കരാറിന് ത്രീ ചിയേഴ്സ് അടിച്ച് മദ്യപർ .വില കുറയുന്ന മദ്യബ്രാൻ്റുകൾ കുടിയന്മാരെ എക്കാലവും മോഹിപ്പിക്കുന്നതാണ്. ഷിവാസ് റീഗൽ ബ്ളാക്ക്, ഗ്ലെൻലിവെറ്റ് , വാറ്റ് 9 തുടങ്ങിയ പ്രീമിയം ബ്രാൻ്റുകൾ .ജോണി വാക്കറിന് കുപ്പിക്ക് 300 രൂപ വരെ കുറയും. ഇന്ത്യയിൽ ബ്ളെൻഡ് ചെയ്തെടുക്കുന്ന സ്കോച്ച് ബ്രാൻ്റുകളാണ് ബ്ളാക് ഡോഗ്, 100pipers, പാസ്പോർട്ട്, ബ്ളാക് ആൻ്റ് വൈറ്റ് തുടങ്ങിയവ. ഇതിനെല്ലാം കുപ്പിക്ക് 150 രൂപ വരെ കുറയും .ലോകത്തിലെ ഏറ്റവും വലിയ സ്കോച്ച് വിസ്കി മാർക്കറ്റ് ഇന്ത്യയാണ് .2024 ൽ 192 ദശലക്ഷം കുപ്പികൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഫ്രാൻസിനെയും വെട്ടിയാണ് ഇന്ത്യയുടെ ഇന്നേറ്റം. സ്കോച്ച് വിസ്ക്കി ഇന്ത്യയുടെ ഹരമാക്കിയത് ബ്രിട്ടീഷുകാരാണ്. ലോകോത്തര സ്വദേശി വിസ്ക്കി ബ്രാൻ്റുകളാണ് അമൃത് ,പോൾ ജോൺ, റാം പൂർ തുടങ്ങിയവ .പക്ഷെ ലോകം രുചിക്കുന്ന ഇവർക്കൊന്നും ഇന്ത്യയുടെ സ്കോച്ച് പ്രിയത്തെ വെട്ടാനായിട്ടില്ല. സ്വതന്ത്ര വ്യാപാര കരാർ പ്രകാരം വിസ്ക്കിയുടെയും ജിന്നിൻ്റെയും ഇറക്കുമതി 150 ശതമാനത്തിൽ നിന്നി 75 ആയി കുറയും. പത്താം വർഷം ഇത് 40 ശതമാനത്തിലേക്ക് കുറയും.

Comments