Saturday , October 4 2025, 6:51 am

ക്ഷേമ പെന്‍ഷന്‍ മസ്റ്ററിങ് സമയപരിധി സെപ്തംബര്‍ 10വരെ നീട്ടി

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ ഉപഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയപരിധി സെപ്തംബര്‍ 10 വരെ നീട്ടി. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച അവസാനിക്കുന്ന സമയപരിധി നീട്ടിനല്‍കണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സമയപരിധിക്കുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ്ങ് നടത്താനാകും.

അതേസമയം ഓണത്തോടനുബന്ധിച്ച് ക്ഷേമ പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അനുവദിച്ച രണ്ടു ഗഡു പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. 62 ലക്ഷത്തോളം പേര്‍ക്ക് ആഗസ്തിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശിക കൂടി ചേര്‍ത്ത് 3200 രൂപയാണ് ലഭിക്കുക.

 

 

Comments