Tuesday , March 3 2026, 9:08 am

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഇന്നൊരാണ്ട്; പുനരധിവാസ പട്ടികയില്‍ ഇടം പിടിക്കാതെ 47 കുടുംബം

വയനാട്: മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന് ഇന്ന് ഒരു വയസ്സ്. ദുരന്തത്തിന് ഒരു വര്‍ഷം തികഞ്ഞിട്ടും ദുരന്തബാധിതരുടെ പുനരധിവാസം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഒരു മാതൃക വീടിന്റെ നിര്‍മാണം മാത്രമാണ് ഇതുവരെ മുന്നോട്ട പോയത്. അതേസമയം വീട് ലഭിക്കാനുള്ള അന്തിമ പട്ടികയില്‍ 47 കുടുംബങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടില്ല എന്ന് ദുരന്തബാധിതര്‍ പറഞ്ഞു. മുണ്ടക്കൈയില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് സന്ദര്‍ശനം നടത്തവേയാണ് ദുരന്തബാധിതര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്.

ദുരന്തബാധിതരെ സര്‍ക്കാര് കൈവിടില്ലെന്നും വിഷയത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി മറുപടി പറഞ്ഞു. അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ എല്ലാവരെയും ഉള്‍ക്കൊള്ളിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കുമെന്നും അടുത്ത വര്‍ഷം ജനുവരി ഒന്നോടെ എല്ലാവര്‍ക്കും വീട് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

പുനരധിവാസവുമായി ബന്ധപ്പെട്ട് 200 ഓളം പരാതികളാണ് സര്‍ക്കാരിന്റെ മുന്‍പിലുള്ളത്.

Comments