Friday , August 1 2025, 11:56 am

112 ജില്ലകളിലൊന്ന് വയനാട് സ്റ്റാർട് അപ്പിൽ കേമൻ

കേന്ദ്ര സർക്കാരിൻ്റെ സ്റ്റാർട്ട് അപ് ഇന്ത്യ മിഷനിലേക്ക് വയനാട് . ജില്ലയെ സ്റ്റാർട്ട് അപ് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. സംരംഭകത്വവും നൂതന ആശയങ്ങളം ചേർത്ത് വയനാടിനെ രാജ്യത്തിന് തന്നെ മാതൃകയാക്കും.

സ്റ്റാർട്ട് അപ് മിഷൻ രാജ്യത്താകെ തിരഞ്ഞെടുത്ത 11 2 ജില്ലകളിലൊന്നാണ് വയനാട് . സംസ്ഥാനത്ത് ഒന്ന് മാത്രവും . വയനാട്ടിൽ പരീക്ഷിച്ച് വിജയിച്ച ഏതാനും സ്റ്റാർട്ട് അപ് സംരംഭങ്ങളുടെ പട്ടികയും സ്റ്റാർട്ട് അപ് മിഷൻ തയ്യാറാക്കിയിട്ടുണ്ട്

.

കേന്ദ്രത്തിൻ്റെ തന്നെ ആസ്പിരേഷനൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാമിൻ്റെ മേൽനോട്ടത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്. നീതി ആയോഗ് ,ആത്മനിർ ഭാരത് തുടങ്ങിയവയും തിരഞ്ഞെടുപ്പിൽ പങ്കാളികളായി.സംസ്ഥാനസർക്കാരിൻ്റെ താത്പ്പര്യമാണ് ഇനി നിർണായകം.ആദ്യമായി ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് സ്വരൂപിക്കണം. പൂർണമായും സ്വകാര്യ മൂലധനനിക്ഷേപമാണിത്.ഈഫണ്ടിൽ നിന്നാവും വയനാടിന് ആവശ്യമായ നിക്ഷേപം എത്തുക .

Comments