Saturday , October 4 2025, 10:33 am

പന്തിപ്പൊയില്‍ പാലം: മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കാൻ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് ഒറ്റയാള്‍ പദയാത്ര

പടിഞ്ഞാറത്തറ(വയനാട്): പന്തിപ്പൊയില്‍ പാലം പുതുക്കിപ്പണിയണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമാരാത്ത് ഓഫീസിലേക്ക് ഒറ്റയാള്‍ പദയാത്ര. എടവക ദ്വാരക സ്വദേശി കെ.കെ.നാസറാണ് പാലത്തില്‍നിന്നു പടിഞ്ഞാറത്തറ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് പദയാത്ര നടത്തിയത്.

നാസറിന്റെ പരാതിയിലാണ് പാലം പുതുക്കിപ്പണിയുന്നതിന് 2020 ഡിസംബര്‍ 31ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവായത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലം അടിവശത്ത് കമ്പികള്‍ ദ്രവിച്ചും മറ്റും സുരക്ഷിതമല്ലാതായ സാഹചര്യത്തിലായിരുന്നു നാസറിന്റെ പരാതി. ഇത് തീര്‍പ്പാക്കിയ കമ്മീഷന്‍ പാലം പുതുക്കിപ്പണിയുന്നതിന് പി.ഡബ്ല്യു.ഡി(ബ്രിഡ്ജസ്)അസി.എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാലം പുതുക്കിപ്പണിതില്ല. ഈ സാഹചര്യത്തിലായിരുന്നു വിഷയത്തിലേക്ക് അധികൃതരുടെ ശ്രദ്ധ തിരിക്കുന്നതിനു പദയാത്ര.

Comments