Friday , August 1 2025, 4:45 am

“കണ്ണേ കരളേ വി.എസ്സേ” വിളികളുമായി ജനസാഗരം: സംസ്‌കാര ചടങ്ങുകള്‍ നീളുന്നു

ആലപ്പുഴ: കനത്ത മഴയേയും പ്രതികൂല കാലാവസ്ഥയേയും അവഗണിച്ച് വി.എസ് അച്യുതാനന്ദന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആലപ്പുഴയിലേക്ക് ആയിരങ്ങളുടെ ഒഴുക്ക്. വഴിയരികില്‍ ആയിരങ്ങളാണ് തടിച്ചുകൂടി നില്‍ക്കുന്നത്. ബുധനാഴ്ച രാവിലെ 10 മണിയോടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും 22 മണിക്കൂറെടുത്താണ് തലസ്ഥാനത്ത് നിന്നും വിലാപയാത്ര വേലിക്കകത്ത് വീട്ടിലെത്തിയത്.

സ്വവസതിയിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഡിസിസി ഓഫീസിലെത്തിച്ചു. ഇവിടെയും ആയിരങ്ങള്‍ കാത്തുനില്‍ക്കുകയാണ്. ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിസന്ധിയിലായിട്ടുണ്ട്. നേരത്തേ 4 മണിയോടടുത്ത് സംസ്‌കാര ചടങ്ങുകള്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ നിശ്ചയിച്ച സമയക്രമത്തില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. തിരക്ക് പരിഗണിച്ച് ആലപ്പുഴ ജില്ല കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കി. ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് വലിയ ചുടുകാട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Comments