തിരുവനന്തപുരം: ആയിരങ്ങളുടെ അന്ത്യാഭിവാദ്യമേറ്റ് വി.എസിന്റെ ഭൗതികദേഹം ആലപ്പുഴയിലേക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നിന്നു തുടങ്ങിയ വിലാപയാത്ര രാത്രി 9 മണിയാകുമ്പോള്‍ തലസ്ഥാനത്തു നിന്നും മുന്നോട്ട് പോയിട്ടില്ല. ആയിരക്കണക്കിന് ആളുകളാണ് വിലാപയാത്ര കടന്നുപോകുന്ന പാതയോരങ്ങളില്‍ അവസാന യാത്ര പറയാന്‍ കാത്തുനില്‍ക്കുന്നത്.
ഒരു കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ 45 മിനിറ്റോളമാണ് സമയമെടുക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ പുന്നപ്രയിലേക്ക് 151 കിലോമീറ്റര്‍ ദൂരമാണുള്ളത്. രാത്രി ഏറെ വൈകിയാകും വിലാപയാത്ര പുന്നപ്രയിലെത്തുക. ബുധനാഴ്ച പുന്നപ്രയിലെ വീട്ടില്‍ നിന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പൊതുദര്‍ശനത്തിനായി മൃതദേഹം കൊണ്ടുപോകും. വൈകീട്ട് ആലപ്പുഴ പോലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് മൂന്നുമണിക്ക് വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കും.
സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ നാളെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.