കോഴിക്കോട്: വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ താമരശ്ശേരി പൊലീസ് കേസ് എടുത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും അഭിഭാഷകനുമായ പി പി സന്ദീപ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.
മലേഷ്യയില്‍ വെച്ചാണ് ആബിദ് ഫേസ്ബുക്കില്‍ അധിക്ഷേപകരമായ പോസ്റ്റിട്ടത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് പോസ്റ്റ് ആബിദ് പിന്‍വലിച്ചിരുന്നെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. വി എസിനെ ഇസ്ലാം മതവിരോധിയായി ചിത്രീകരിക്കുന്ന രൂപത്തിലുള്ളതായിരുന്നു പോസ്റ്റ്.
അതേസമയം, വി എസിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട രണ്ടുപേര്‍ക്കെതിരെ കാസര്‍ഗോഡും കേസെടുത്തു. കുമ്പള സ്വദേശി അബ്ദുള്ള കുഞ്ഞി, ബേക്കല്‍ പള്ളിക്കര സ്വദേശി ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. എറണാകുളം ഏലൂരില്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് നടപടി. ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും വി എസ് ദ്രോഹിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറക്കരുത് എന്ന ആശയത്തില്‍ ആയിരുന്നു പോസ്റ്റ്. ഇതില്‍ അധിക്ഷേപ പരാമര്‍ശങ്ങളും ഉണ്ടായിരുന്നു. വി എസിനെതിരെ ജാതിയാധിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അബ്ദുല്‍ റഹീം എന്നപേരിലാണ് ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപെട്ടത്.
ആറ്റിങ്ങല്‍ ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
DeToor reflective wanderings…