മലപ്പുറം: നഗരസഭയിലെ വോട്ടര്‍പട്ടിക ക്രമക്കേടിന്റെ കൂടുതല്‍ തെളിവുകളുമായി യുഡിഎഫ്. മൂന്ന് വോട്ടുകളാണ് കള്ളാടിമുക്കിലെ അംഗനവാടി കെട്ടിടത്തില്‍ ചേര്‍ത്തിരിക്കുന്നത്.
മുഹമ്മദ് അയ്മന്‍, നസീര്‍ , റഹീമ എന്നിവരെയാണ് അംഗനവാടി കെട്ടിടത്തില്‍ ചേര്‍ത്തിരിക്കുന്നത്. 18 വയസ്സ് തികയാത്ത ആളുകളെ തിരിച്ചറിയല്‍ രേഖയില്‍ കൃത്രിമം കാണിച്ച് സിപിഐഎം വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു എന്നാണ് യുഡിഎഫ് ആരോപണം. ഇവയുടെ തെളിവുകള്‍ അടക്കം ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കി. വോട്ടര്‍പട്ടികയില്‍ കൃത്രിമത്വം നടത്തിയെന്നതിന്റെ കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
2007ല്‍ ജനിച്ചവരെ 2006 എന്നാക്കി എസ്എസ്എല്‍സി ബുക്കിലും ജനന സര്‍ട്ടിഫിക്കറ്റിലും തിരുത്തല്‍ നടത്തി വോട്ടര്‍പട്ടികയില്‍ ചേര്‍ത്തതിന്റെ തെളിവുകളും ഇന്നലെ പുറത്തുവന്നിരുന്നു. ഇതില്‍ എട്ട് തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.