മദഗജരാജ എന്ന തമിഴ് സിനിമയുടെ പ്രീ റിലീസ് ചടങ്ങിൽ കടുത്ത പനിയെ തുടർന്ന് വേദിയിലെത്തിയ തമിഴ് നടൻ വിശാലിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ ഒരുപാട് ചർച്ചയായിരുന്നു.എന്നാൽ ആ വീഡിയോ തനിക്ക് നല്ലത് മാത്രമാണ് ഉണ്ടാക്കിയതെന്നും ഒരു പനി വന്നപ്പോൾ ആരൊക്കെയാണ് നമ്മളെ ശരിക്കും സ്നേഹിക്കുന്നതെന്ന് മനസിലാക്കാൻ സാധിച്ചെന്നു വിശാൽ പറയുന്നു സ്പീച്ചിനായി മൈക്ക് കയ്യിലെടുക്കുമ്പോൾ വിറക്കുകയും നാക്ക് കുഴയുകയും ചെയ്ത വിശാലിനെ സങ്കടത്തോടെയാണ് ആരാധകർ നോക്കിയത്..12 വർഷം കഴിഞ്ഞു വരുന്ന ഒരു സിനിമയായിരുന്നു അത്, ആ സമയത്താണ് എനിക്ക് പനി വന്നത്. കടുത്ത പനി ആയിരുന്നു, വിറവലുണ്ടായി, ഡോക്ടർ പോകാൻ പാടില്ലെന്നാണ് എന്നോട് പറഞ്ഞത്. പക്ഷെ സുന്ദർ സാറിന്റെ മുഖമാണ് മുന്നിൽ തെളിഞ്ഞത്. ഒരു മണിക്കൂർ അല്ലേ പിരിപാടി, പോയി വരാം എന്ന് പറഞ്ഞ് ഇറങ്ങിയതാണ്, പക്ഷെ വൈറലായി. ഇനി എല്ലാ പരിപാടിയും വിറച്ചുകൊണ്ട് പങ്കെടുക്കാൻ പോകുകയാണ്, കാരണം എന്നാൽ അല്ലേ വൈറൽ ആകുകയുള്ളൂ,’ വിശാൽ പറഞ്ഞു.ബോക്സ് ഓഫീസിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാൻ 12 വർഷത്തിന് ശേഷം റിലീസ് ചെയ്ത മദഗജരാജക്ക് സാധിച്ചു. സുന്ദർ സി സംവിധാനം ചെയ്ത ചിത്രത്തിൽ വരലക്ഷമി ശരത്കുമാറും അഞ്ജലിയുമാണ് നായികമാരായിട്ടെത്തിയത്.
DeToor reflective wanderings…