Saturday , October 4 2025, 8:38 am

വിലങ്ങാട് പുഴയില്‍ മലവെള്ള പാച്ചില്‍; പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു; ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: വിലങ്ങാട് പുഴയില്‍ മലവെള്ള പാച്ചില്‍. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വനമേഖലയില്‍ ശക്തമായ മഴ തുടരുന്നതിനിടെയാണ് മലവെള്ള പാച്ചില്‍ ഉണ്ടായത്. വിലങ്ങാട് ടൗണിലെ പാലം കരകവിഞ്ഞൊഴുകുന്ന തരത്തില്‍ വെള്ളം നിറഞ്ഞിട്ടുണ്ട്. ഇതോടെ വിലങ്ങാട് മേഖലയില്‍ വലിയ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ശക്തമായ മഴയാണ് പ്രദേശത്ത് പെയ്തത്.

നിലവില്‍ 51 പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. 2024 ജൂലൈ 31നാണ് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ദുരന്തത്തില്‍ മുച്ചങ്കയം, കുറ്റല്ലൂര്‍, പന്നിയേരി, പറമ്പടിമല ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. 35 വീടുകള്‍ പൂര്‍ണമായും 60 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു.

 

 

Comments