മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി തന്നെ ബോധഃപൂര്‍വം മോശക്കാരിയായി ചിത്രീകരിക്കാന്‍ വേണ്ടിയാണെന്ന് വീണാ വിജയൻ.
താൻ വിദ്യാസമ്പന്നയായ യുവതിയാണെന്നും മുഖ്യമന്ത്രിയുടെ മകളായതിനാലാണ് തന്നെ കേസില്‍ പ്രതിയാക്കുന്നതെന്നും വീണ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. എക്‌സാസാലോജിക് എന്നത് ബിനാമി കമ്പനിയല്ല. തന്‍റെ പിതാവ് മുഖ്യമന്ത്രി ആകുന്നതിനും രണ്ടു വര്‍ഷം മുന്‍പ് രൂപീകരിച്ച കമ്പനിയാണ്.
മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം വേണ്ട . എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുകയാണ്. എകെജി സെന്‍റിറിനെ സുരക്ഷിത താവളമായി ചിത്രീകരിച്ചിട്ടില്ലെന്നും വിലാസം തെറ്റായി രേഖപ്പെടുത്തിയതിന് അല്ല രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വിശദീകരണം തേടിയതെന്നും വീണ വ്യക്തമാക്കി.
മാസപ്പടി ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എം.ആർ.അജയൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് വീണ സത്യവാങ്മൂലം നല്‍കിയത്.
DeToor reflective wanderings…