Thursday , June 26 2025, 4:05 pm

പെട്രോള്‍ പമ്പിലെ കുടിശിക തീര്‍ത്തില്ല; ജീവനക്കാര്‍ സൈക്കിള്‍ ഉപയോഗിക്കണമെന്ന് വടകര നഗരസഭ

കോഴിക്കോട്: ജീവനക്കാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇനിമുതല്‍ സൈക്കിള്‍ ഉപയോഗിക്കണമെന്ന് വടകര നഗരസഭ. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാര്‍ ഉള്‍പ്പടെ പരിശോധനക്കായി സൈക്കിളില്‍ പോകണമെന്നാണ് നഗരസഭയുടെ വിചിത്ര ഉത്തരവ്. കുടിശിക തീര്‍ക്കാതെ വന്നതോടെ പെട്രോള്‍ പമ്പുകാര്‍ ഇന്ധനം നിഷേധിച്ചതാണ് ഉത്തരവിന് കാരണം. എന്നാല്‍ കാര്‍ബണ്‍ ഫ്രീ നഗരമാക്കാനാണ് തീരുമാനമെന്നാണ് നഗരസഭയുടെ ഉത്തരവില്‍ പറയുന്നത്.

നികുതി പിരിവ് നടത്താനും സ്ഥല പരിശോധന നടത്താനും ഉള്‍പ്പടെ എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സൈക്കിള്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് ഉത്തരവ്. ജൂണ്‍ അഞ്ചിനാണ് നഗരസഭ ഉത്തരവ് പുറപ്പെടുവിച്ചത്. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാര്‍ക്കും എഞ്ചിനിയര്‍മാര്‍ക്കും നഗരസഭയുടെ ഉടമസ്ഥതയിലുള്ള അഞ്ച് സൈക്കിളുകള്‍ ഔദ്യോഗിക വാഹനമായി ഉപയോഗിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്.

Comments