Friday , October 31 2025, 4:45 am

അതിരുകളില്ലാത്ത അനുഭവങ്ങൾ ചെറിയ ചെലവിൽ — കെഎസ്ആർടിസിയുടെ പുതിയ ടൂറിസം പാക്കേജുകൾ ശ്രദ്ധ നേടുന്നു

കെഎസ്ആർടിസി ചങ്ങനാശേരി ബജറ്റ് സെൽ ടൂറിസത്തിന്റെ ഭാഗമായി ഒക്ടോബർ 31 ശനിയാഴ്ച ഗവി കാണുവാൻ സുവർണാവസരം. ജീപ്പ് സഫാരിയും ഉച്ചഭക്ഷണവും ഉൾപ്പെടെ 1870 രൂപയാണ്. രാവിലെ 5.30ന് പുറപ്പെട്ടു രാത്രി 10 മണിക്ക് മടങ്ങിയെത്തും. ബുക്കിങ്ങിന് 8086163011, 98468 52601.കെഎസ്ആർടിസി ചങ്ങനാശേരി ബജറ്റ് ടൂറിസത്തിന്റെ നവംബർ മാസത്തിലെ ആദ്യ ഉല്ലാസയാത്ര നവംബർ രണ്ടിന് തെന്മല പാൽ അരുവിയിലെ മനോഹര കാഴ്ചകൾ കാണുവാൻ പോകുന്നു. ബസ് ചാർജ് 610 രൂപ മാത്രം. രാവിലെ ആറ് മണിക്ക് പുറപ്പെട്ട് രാത്രി 9 മണിക്ക് മടങ്ങിയെത്തും.

Comments