തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങുമറിഞ്ഞു വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര കുന്നത്തുകാലിലാണ് സംഭവം. ചാവടി സ്വദേശികളായ വസന്തകുമാരി (65), ചന്ദ്രിക (65) എന്നിവരാണ് മരിച്ചത്.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇരുവരുടേയും മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീഴുകയായിരുന്നു. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Comments