ചെന്നൈ: നേപ്പാള്‍ ജന്‍സീ മാതൃകയിലുള്ള വിപ്ലവം തമിഴ്‌നാട്ടിലും വേണമെന്ന് നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെയുടെ മുതിര്‍ന്ന നേതാവ്. എക്‌സിലൂടെയായിരുന്നു കക്ഷിയുടെ നേതാവ് ആധവ് അര്‍ജുനയുടെ ആഹ്വാനം. തമിഴ്‌നാട്ടിലെ യുവതലമുറ ഭരണകൂടത്തിന് എതിരെ പ്രതിഷേധിക്കണമെന്നും ദുര്‍ഭരണം അവസാനിപ്പിക്കണം എന്നാണ് പോസ്റ്റില്‍.
ടിവികെയുടെ റാലിക്കിടെ കാരൂരില്‍ 41 പേര്‍ക്ക് ജീവന്‍ നഷ്ടമായതിന് തൊട്ടുപിന്നാലെയാണ് നേതാവിന്റെ ആഹ്വാനം എന്നതും ശ്രദ്ധേയമാണ്. നിരുത്തരവാദപരവും അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ് പോസ്‌റ്റെന്നും ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തതായും പോസ്റ്റിലെ പരാമര്‍ശങ്ങളുമായോ പോസ്റ്റില്‍ ആഹ്വാനം ചെയ്ത വിപ്ലവവുമായോ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ടിവികെ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. വിജയും പാര്‍ട്ടിയും ജനങ്ങളെ യാതൊരുവിധ അക്രമത്തിനും പ്രേരിപ്പിക്കില്ലെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു. അതേസമയം തമിഴില്‍ പങ്കുവച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്.