സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി ടൊവീനോ തോമസ് ചിത്രമായ ‘നരിവേട്ട’. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത് അബിന്‍ ജോസഫ് തിരക്കഥ എഴുതിയ ചിത്രം ഇന്നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസിന് പിന്നാലെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലെ ട്രെന്‍ഡിങ് ടോപ്പിക്കായി മാറിയിരിക്കുകയാണ് ചിത്രം.
വൈകാരികമായ കഥയും ശക്തമായ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലവുമുള്ള ഉള്ളടകത്തിന് വ്യാപക പ്രശംസയാണ് സമൂഹമാധ്യമങ്ങള്‍ വഴി ലഭിക്കുന്നത്. നിലവില്‍ എക്‌സിലെ ട്രെന്‍ഡിങ് ലിസ്റ്റില്‍ രണ്ടാമതായി കാണപ്പെടുന്നത് നടന്‍ ടൊവിനോ തോമസിന്റെ പേരാണ്.
താരങ്ങളുടെ പ്രകടനത്തിന് പുറമേ ചിത്രത്തിന്റെ മേക്കിങ്ങിനും സംഗീതത്തിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ റിലീസായി മണിക്കൂറുകള്‍ക്കകം ചിത്രത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. അതിനിടെ, ഫസ്റ്റ് ഹാഫ് ലാഗുണ്ടായിരുന്നതായും ഇടവേളക്ക് മുപ്പത് മിനുറ്റ് മുമ്പ് കഥ മുള്‍മുനയില്‍ എത്തിയന്നെും മറ്റുചിലര്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
2003ലെ മുത്തങ്ങ സമരത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ടൊവീനോ തോമസിന് പുറമേ സുരാജ് വെഞ്ഞാറമൂടും തമിഴ് നടന്‍ ചേരന്‍ എന്നിവരുള്‍പ്പെടെ ശക്തമായ താരനിരയാണ് ചിത്രത്തില്‍ ഒന്നിച്ചിരിക്കുന്നത്.