Thursday , June 26 2025, 10:07 am

ഷോക്കായോ തഗ് ലൈഫ്?; റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിച്ച ചിത്രമാണ് തഗ്ഗ് ലൈഫ്. റിലീസിന് മുമ്പ് തന്നെ വലിയ പ്രമോഷന്‍ പരിപാടികളും മറ്റ് വിവാദങ്ങളുമായി ചിത്രം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ജൂണ്‍ അഞ്ചിന് തഗ്ഗ് ലൈഫ് തിയേറ്ററിലെത്തിയപ്പോള്‍ പടം കണ്ട പ്രേക്ഷകരെല്ലാം സോഷ്യല്‍ മീഡിയയില്‍ ഗൗരവമേറിയ ചര്‍ച്ചയിലാണ്. അമിത പ്രതീക്ഷയില്‍ തഗ്ഗ് ലൈഫ് പ്രേക്ഷകര്‍ക്ക് ഒരു ഷോക്കായി മാറിയോ അതോ പടം കളറായോ എന്നാണ് ചര്‍ച്ച.

പ്രായത്തെ വെല്ലുന്ന കമല്‍ ഹാസന്റെ പ്രകടനത്തെയും ചിമ്പു-കമല്‍ ഹാസന്‍ കോമ്പോയുമെല്ലാം തകര്‍ത്തെന്നാണ് ഒരുപക്ഷം. ആദ്യ പകുതി ഒരു കള്‍ട്ട് ക്ലാസിക് ആണെന്നാണ് പ്രേക്ഷകാഭിപ്രായം. എ ആര്‍ റഹ്‌മാന്‍ മ്യൂസിക്കും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്.

അതേസമയം, നെഗറ്റീവ് റിവ്യൂസും കുറവല്ല. സിനിമയില്‍ കുറേയധികം അനാവശ്യ രംഗങ്ങളുണ്ടെന്നും മണിരത്‌നത്തില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നടക്കം ചിലര്‍ അഭിപ്രായപ്പെട്ടു. ചിത്രം പ്രതീക്ഷിച്ചതിനപ്പുറം ബിലോ ആവറേജാണെന്നും ലാഗടിപ്പിച്ചെന്നും മറ്റുചിലര്‍ പറഞ്ഞു. മണിരത്‌നം ഇത്തരമൊരു മൂന്നാംതരം ചിത്രമെടുത്തത് വലിയ ഷോക്കിങ്ങായി. ഇങ്ങനെയൊരു സിനിമയുടെ പ്രമോഷന് വേണ്ടിയാണോ കോടികള്‍ മുടക്കിയതെന്നുള്‍പ്പടെ നെഗറ്റീവുകള്‍ മറ്റൊരു വശത്ത് പ്രചരിക്കുന്നുണ്ട്.

Comments