തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ ആറ് പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധീകരിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ ഹൈകോടതി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പരീക്ഷാഫലം എങ്ങനെ തടഞ്ഞുവെക്കാനാകുമെന്നും പരീക്ഷാഫലം തടഞ്ഞുവെക്കാന്‍ സര്‍ക്കാറിന് എന്ത് അധികാരമെന്നും കോടതി ചോദിച്ചിരുന്നു. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ അനാസ്ഥയായി കണക്കാക്കുമെന്നും കോടതി പറഞ്ഞു. തുടര്‍ന്നാണ് എസ്.എസ്.എല്‍.സി ഫലം പ്രസിദ്ധീകരിച്ചത്.
ഫെബ്രുവരി 28നാണ് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന താമരശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് മരിച്ചത്. പ്രതികളായ വിദ്യാര്‍ഥികള്‍ ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ വെച്ചായിരുന്നു പരീക്ഷ എഴുതിയത്.
DeToor reflective wanderings…