കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. വെള്ളിയാഴ്ച മുതല്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കയറ്റിവിടും. വെള്ളിയാഴ്ച കോഴിക്കോട് കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഗതാഗത നിരോധനം പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്. അതേസമയം ചരക്കുമായെത്തുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണമൊരുക്കിയിട്ടുണ്ട്. ഇരുവശങ്ങളില്‍ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങള്‍ അനുവദിക്കില്ല. ഹെയര്‍പിന്‍ വളവുകളില്‍ സ്ലോട്ട് തീരുമാനിക്കും. ഒരു സമയം ഒരു വശത്തേക്ക് മാത്രമേ വലിയ ചരക്കു വാഹനങ്ങള്‍ അനുവദിക്കുകയുള്ളൂ.
മണ്ണിടിച്ചിലുണ്ടായ ഒന്‍പതാം വളവില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ചുരത്തില്‍ നിരീക്ഷണം തുടരാനും കോഴിക്കോട് നിന്നും റഡാറുകള്‍ എത്തിച്ച് ചുരത്തില്‍ കൂടുതല്‍ പരിശോധകള്‍ നടത്താനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മുതല്‍ ചെറിയ വാഹനങ്ങള്‍ ചുരത്തിലൂടെ കടത്തിവിട്ടിരുന്നു.