വയനാട്: വിദ്യാര്‍ത്ഥിക്ക് സ്‌കൂളില്‍ നിന്ന് നായയുടെ കടിയേറ്റു. പനമരം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിക്കാണ് സ്‌കൂളില്‍ പ്രസവിച്ചു കിടന്ന നായയുടെ കടിയേറ്റത്. രാവിലെ സ്‌കൂള്‍ തുറന്നപ്പോള്‍ നായയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ നായയെ സ്‌കൂളില്‍ നിന്ന് ഓടിച്ചിരുന്നു. എന്നാല്‍ തിരിച്ചുവന്ന നായ കുട്ടിയെ കടിക്കുകയായിരുന്നു. മുട്ടിന് താഴേക്കാണ് കുട്ടിക്ക് പരിക്കേറ്റത്. സ്‌കൂളില്‍ ഉപയോഗിക്കാതെ കിടന്ന വലിയ വാഷ്‌ബേസിലാണ് നായ പ്രസവിച്ചു കിടന്നത്. ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് കുട്ടിക്ക് കടിയേറ്റത്.
Read More »നിരപരാധിയെ 17 ദിവസം ജയിലിലടച്ച് പോലീസ്; കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കിന്റെ ഇരയാണ് താനെന്ന് ഇരയാക്കപ്പെട്ടയാള്‍
കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ വീട്ടിലെ കാര്‍ പോര്‍ച്ചില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും മദ്യവും പിടികൂടിയ സംഭവത്തില്‍ പോലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ജയിലിലടച്ച വ്യക്തി നിരപരാധിയെന്ന് തെളിഞ്ഞു. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ മരക്കടവ് കാനാട്ടുമലയില്‍ തങ്കച്ചനാണ് അന്യായമായി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഇരയാണ് താനെന്നും കള്ളക്കേസില്‍ മനപ്പൂര്‍വ്വം തന്നെ ചിലര്‍ കുടുക്കിയതാണെന്നും തങ്കച്ചനും കുടുംബവും ആരോപിക്കുന്നു. തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കാനായി കര്‍ണാടകത്തില്‍ നിന്ന് മദ്യം കൊണ്ടുവന്ന പ്രസാദ് …
Read More »അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി മരിച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രതീഷ് (45) ആണ് മരിച്ചത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണ് എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് അടുത്തിടെ മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് രതീഷ്. താമരശ്ശേരി സ്വദേശിയായ …
Read More »താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി; ഇന്ന് മുതല്‍ നിയന്ത്രണങ്ങളോടെ വാഹനങ്ങള്‍ കയറ്റിവിടും
കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. വെള്ളിയാഴ്ച മുതല്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കയറ്റിവിടും. വെള്ളിയാഴ്ച കോഴിക്കോട് കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഗതാഗത നിരോധനം പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്. അതേസമയം ചരക്കുമായെത്തുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണമൊരുക്കിയിട്ടുണ്ട്. ഇരുവശങ്ങളില്‍ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങള്‍ അനുവദിക്കില്ല. ഹെയര്‍പിന്‍ വളവുകളില്‍ സ്ലോട്ട് തീരുമാനിക്കും. ഒരു സമയം ഒരു വശത്തേക്ക് മാത്രമേ വലിയ ചരക്കു വാഹനങ്ങള്‍ അനുവദിക്കുകയുള്ളൂ. മണ്ണിടിച്ചിലുണ്ടായ ഒന്‍പതാം …
Read More »താമരശ്ശേരി ചുരത്തില്‍ ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടും; മഴയുള്ളപ്പോള്‍ യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തും
കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ ഒറ്റവരിയായി ഭാരം കുറഞ്ഞ വാഹനങ്ങള്‍ കടത്തിവിടാന്‍ തീരുമാനം. നിയന്ത്രണങ്ങളോടെ പാത തുറക്കാമെന്ന് കോഴിക്കോട് കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റിയാണ് തീരുമാനമെടുത്തത്. അതേസമയം മഴ ശക്തമായി പെയ്താല്‍ ചുരത്തിലൂടെയുള്ള യാത്ര വീണ്ടും നിരോധിച്ചേക്കും. വ്യാഴാഴ്ച രാത്രി റവന്യൂ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ വയനാട്, കോഴിക്കോട് കലക്ടര്‍മാരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. വ്യാഴാഴ്ച പാത ഭാഗികമായി തുറന്നെങ്കിലും മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ചുരത്തിലൂടെയുള്ള യാത്രയ്ക്ക് …
Read More »ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതിയായി; പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന്
കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന വികസന പദ്ധതിയായി കണക്കാക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പദ്ധതി നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ ഈ മാസം 31ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള തുരങ്കപാതയുടെ നിര്‍മാണച്ചെലവ് 2134.5 കോടി രൂപയാണ്. 8.73 കിലോമീറ്റര്‍ ഇരട്ട ടണലാണ് നിര്‍മിക്കുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡിനാണ് …
Read More »മണ്ണിടിച്ചില്‍: താമരശ്ശേരി ചുരത്തിൽ ഗതാഗതനിയന്ത്രണം; യാത്രക്കാർ കുറ്റ്യാടി ചുരം ഉപയോഗിക്കാൻ നിർദേശം
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്നുള്ള ഗതാഗത നിയന്ത്രണം തുടരുന്നു. വയനാട്ടിലേക്കുള്ള യാത്രക്കാർ കുറ്റ്യാടി ചുരം ഉപയോഗിക്കാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശം. ഇന്നലെ രാത്രി ഏഴുമണിയോട് അടുത്താണ് വ്യൂപോയിൻ്റിൽ വലിയ മണ്ണിടിച്ചിലുണ്ടായത്. കല്ലും മണ്ണും മരങ്ങളും ഇളകി വന്ന് റോഡിൽ നിറഞ്ഞു. തലനാരിഴയ്ക്കാണ് യാത്രക്കാർ അപകടമില്ലാതെ രക്ഷപ്പെട്ടത്. ഇരുദിശകളിലേക്കും കാല്‍നടയാത്രപോലും സാധ്യമാകാത്തതരത്തില്‍ ഗതാഗതം പൂര്‍ണമായി നിലച്ചിരുന്നു. ചുരത്തിൽ ഇനിയും മണ്ണിടിയാൻ സാധ്യതയുണ്ടെന്നും സുരക്ഷ പരിശോനകൾക്ക് ശേഷം മാത്രമേ ചുരം യാത്രക്കാർക്കായി …
Read More »മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളല്‍: കേന്ദ്ര സര്‍ക്കാര്‍ സെപ്തംബര്‍ 10നകം തീരുമാനം അറിയിക്കണം- ഹൈക്കോടതി
കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ സെപ്തംബര്‍ 10നകം തീരുമാനം അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി. തീരുമാനമെടുക്കാന്‍ അന്തിമമായി ഒരവസരം കൂടി നല്‍കുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ കടുത്ത നിലപാട്. മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നാലാഴ്ച …
Read More »വയനാട് ഉരുൾപൊട്ടൽ: മരണം 400ൽ അധികമെന്ന് പഠന റിപ്പോർട്ട്
കോഴിക്കോട്: കേരളത്തെ നടുക്കിയ മുണ്ടക്കൈ , ചൂരൽമല ഉരുൾപൊട്ടലിൽ മരണപ്പെട്ടവർ 400ന് മുകളിലെന്ന് പഠന റിപ്പോർട്ട്. ഐഐഎം കോഴിക്കോട്, എൻ ഐ ടി കോഴിക്കോട്, ഐ ഐ ടി ബോംബെ, ജപ്പാനിലെ കിയോ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഏഴായിരത്തിലധികം പേർ ദുരന്തത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. കാലാവസ്ഥ പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഐ.ഐ.എമ്മിൽ നടന്ന ശിൽപശാലയിൽ റിപ്പോർട്ട് പ്രകാശനം ചെയ്തു. കിയോ സർവകലാശാലയിലെ പ്രൊഫസർ …
Read More »മരിയനാട് ഭൂമിയില്‍ റവന്യൂ ഉദ്യോഗസ്ഥരെ ആദിവാസി കുടുംബങ്ങള്‍ തടഞ്ഞു
ഇരുളം: മരിയനാട് റവന്യു ഭൂമി അളക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ കുടില്‍കെട്ടി താമസിക്കുന്ന കുടുംബങ്ങള്‍ തടഞ്ഞു. സ്ഥലത്തെത്തിയ ജില്ല സര്‍വേയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലം അളക്കുന്നത് നിര്‍ത്തിവെച്ചു. മൂന്നര വര്‍ഷമായി ഭൂമിയില്‍ കുടില്‍കെട്ടി താമസമാരംഭിച്ച കുടുംബങ്ങള്‍ക്ക് സ്ഥലം നല്‍കാതെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 15 പേര്‍ക്ക് മാത്രം ഭൂമി നല്‍കുന്നതിന് വേണ്ടി ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനായി എത്തിയ ഉദ്യോഗസ്ഥരെയാണ് ഇരുളം -മരിയനാട് സമരസമിതിയുടെ …
Read More »
DeToor reflective wanderings…