ഇടുക്കി: വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ ഇന്ന് പാടും. സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്റെ പരിപാടി. ഉദ്ഘാടന ദിവസമായ 29ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. 28ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു. സിപിഐഎമ്മും സിപിഐയും വേടന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയിൽ പരിപാടി അവതരിപ്പിക്കാൻ വേദി നൽകാൻ തീരുമാനിച്ചത്. വൈകിട്ട് ഏഴുമണിക്ക് വാഴത്തോപ്പ് വൊക്കേഷണൽ ഹയർ …
Read More »വേടന്‍ കേരളത്തിന്റെ ബോബ് മാര്‍ലി: മാര്‍ കൂറിലോസ്
കോട്ടയം: വേടന്‍ കേരളത്തിന്റെ ബോബ്മാര്‍ലിയെന്നും, അടിത്തട്ടു രാഷ്ട്രീയത്തിന്റെ പാട്ടുകാരനെന്നും മാര്‍ കൂറിലോസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മാര്‍ കൂറിലോസ് ഇങ്ങനെ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: എനിക്ക് വേടനെ നേരിട്ട് കാണണം, ഒന്ന് ആലിംഗനം ചെയ്യണം, സംസാരിക്കണം. ലഹരിയുടെ സ്വാധീനം അല്പം എങ്കിലും വേടനില്‍ ഉണ്ടെങ്കില്‍ അതില്‍ നിന്ന്പുറത്തു വരാന്‍ എന്നാല്‍ കഴിയുന്ന രീതിയില്‍ ഒപ്പം നില്‍ക്കണം. കേരളത്തിന്റെ ബോബ് മാര്‍ലി ആരോഗ്യവാനായി ഇനിയും കേരളത്തിന്റെ റെഗേ സംഗീതവിപ്ലവം അനുസ്യൂതം …
Read More »വേടനെ വനംവകുപ്പ് വേട്ടയാടിയെന്ന് എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: വേടനെതിരെ വനംവകുപ്പിന്റെ വേട്ടയാടലുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വേടനെ അറസ്റ്റ് ചെയ്തതതിലും ജാമ്യം കൊടുത്തതിലുമൊന്നും തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമില്ല. കഞ്ചാവ് പിടിച്ചതിന് വേടന് പൊലീസിന് അവിടെ തന്നെ ജാമ്യം നല്‍കാമായിരുന്നു. എന്നാല്‍, ഇതിന് പകരം പുലിപ്പല്ല് ധരിച്ചുവെന്ന് ആരോപിച്ച് വേടനെതിരെ വനംവകുപ്പ് കേസെടുത്തത് ഗൗരവമായി പരിശോധിക്കപ്പെടേണ്ട കാര്യമാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. സുഹൃത്താണ് പുലിപ്പല്ല് നല്‍കിയതെന്ന് വേടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇത് ധരിക്കുമ്പോള്‍ ഇത്തരത്തില്‍ പ്രശ്‌നമുണ്ടാകുമെന്ന് …
Read More »വേടന്റെ വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെ: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
കോഴിക്കോട്: റാപ്പര്‍ വേടന് പിന്തുണ അറിയിച്ച് മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വേടന്റെ ‘കറുപ്പിന്റെ ‘ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയുമാണ് തന്റെ നിലപാടെന്നും വേടന്റെ ‘വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള’ കലാവിപ്ലവം തുടരട്ടെയെന്നുമാണ് മാര്‍ കൂറിലോസിന്റെ പരാമര്‍ശം.മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും അവയുടെ ശരീരഭാഗങ്ങള്‍ക്കു പോലും ജാതിയുള്ള നാടാണിതെന്നും മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു. ‘മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും അവയുടെ ശരീരഭാഗങ്ങള്‍ക്കു പോലും ജാതിയുള്ള നാട്!.വേടന്റെ ‘കറുപ്പിന്റെ’ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ …
Read More »‘കഞ്ചാവിനെ ചൊല്ലി ഒരാളുടെ രാഷ്ട്രീയത്തെയും നിലപാടുകളെയും അപ്രസക്തമാക്കിക്കളയുന്നത് ശരിയല്ല’ – കെ ടി കുഞ്ഞിക്കണ്ണൻ
കോഴിക്കോട്: കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത റാപ്പർ വേടനെതിരെ ഉയർന്നുവരുന്ന അധിക്ഷേങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരെ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ രംഗത്ത്. കഞ്ചാവ് അടിക്കുന്നുവെന്ന് വരുത്തി ഒരാളുടെ രാഷ്ട്രീയത്തെയും നിലപാടുകളെയും അപ്രസക്തമാക്കിക്കളയുന്നത് ശരിയായ രീതിയല്ല എന്നും വംശീയ അധിക്ഷേപം അനുവദിക്കില്ലെന്നും കെ ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു കുഞ്ഞിക്കണ്ണൻ വേടനെതിരെ ഉയരുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ രംഗത്തുവന്നത്. ‘കഞ്ചാവും കള്ളുമൊന്നും അടിച്ചു നടക്കുന്നതിനോട് തെല്ലും യോജിപ്പില്ല. പക്ഷെ …
Read More »വേടനെതിരെ കഞ്ചാവ് കേസില്‍ മൂന്ന് വകുപ്പുകള്‍; പുലിപ്പല്ലിന്റെ കാര്യത്തില്‍ വനംവകുപ്പും കേസെടുത്തു
കൊച്ചി: റാപ്പര്‍ വേടനെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ്. വേടന്‍ കഞ്ചാവ് കൈവശം വെച്ചത് വില്‍പ്പനയ്ക്കായിട്ടാണെന്നും എഫ്‌ഐആറില്‍ പറയുന്നു. വേടനെതിരേ പ്രധാനമായും മൂന്ന് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ലഹരി വസ്തുക്കള്‍ സൂക്ഷിക്കല്‍, ലഹരി ഉപയോഗം, ഗൂഡാലോചന എന്നിവയാണ് അത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ഇവ. വേടനെ ഇന്ന് ഉച്ചയോടെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. അതേസമയം പുലിപ്പല്ല് കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് വേടനെതിരേ ജാമ്യമില്ലാകുറ്റം ചുമത്തിയിട്ടുണ്ട്. ഇന്നലെ തന്നെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി …
Read More »
DeToor reflective wanderings…