ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ സേര്‍ച്ച് കമ്മിറ്റിയെ സുപ്രീംകോടതി നിയമിക്കും. കമ്മിറ്റിയിലേക്ക് സര്‍ക്കാരിനും ഗവര്‍ണര്‍ക്കും നാല് പേരുകള്‍ വീതം നല്‍കാം. ഒരാളെ യുജിസിക്കും നിര്‍ദേശിക്കാം. നാളെ കോടതി ചേരുമ്പോള്‍ പേരുകള്‍ നല്‍കണം. നാളെ കോടതി ചേരുമ്പോള്‍ പേരുകള്‍ നല്‍കണം. ഇതില്‍ നിന്നും സെര്‍ച്ച് കമ്മിറ്റിയെ സുപ്രീംകോടതി നിയമിക്കും. തുടര്‍ന്ന് സേര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ നിന്നും ഗവര്‍ണര്‍ക്ക് തിരഞ്ഞെടുപ്പ് നടത്താം. നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും യോജിപ്പിലെത്താത്ത …
Read More »ഗവര്‍ണറുമായി സമവായത്തിന് നീക്കം; മന്ത്രിമാര്‍ ഗവര്‍ണറെ കാണുന്നു
തിരുവനന്തപുരം: വിസി നിയമനത്തില്‍ ഗവര്‍ണറുമായി സമവായത്തിന് സര്‍ക്കാര്‍. ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍.ബിന്ദുവും നിയമമന്ത്രി പി. രാജീവും രാവിലെ 10ന് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സ്ഥിരം വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. വിസി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി ബിന്ദുവിനെയും ആര്‍ രാജീവിനെയും ചുമതലപ്പെടുത്തിയതായി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിമാരുടെ രാജ്ഭവന്‍ സന്ദര്‍ശനം. ഡിജിറ്റല്‍, കെടിയു സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തിലെ സര്‍ക്കാരിന്റെ അതൃപ്തി …
Read More »താല്‍ക്കാലിക വിസി നിയമനം: സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: കെ.ടി.യു, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ താല്‍ക്കാലിക നിയമനത്തില്‍ സര്‍ക്കാര്‍ – ചാന്‍സലര്‍ പോര് മുറുകുന്നു. സര്‍ക്കാര്‍ നല്‍കിയ പാനലിനെ അവഗണിച്ചുകൊണ്ട് പാനലില്‍ ഇല്ലാത്ത ആളുകള്‍ക്ക് ഗവര്‍ണര്‍ ഏകപക്ഷീയമായി നിയമനം നല്‍കിയതിന് എതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. സര്‍വ്വകലാശാല നിയമം അനുസരിച്ച് നിയമനം നടത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഉപഹരജി ആയാണ് ഹരജി നല്‍കുന്നത്. വെള്ളിയാഴ്ചയാണ് ഡിജിറ്റല്‍, കെടിയു താല്‍ക്കാലിക വിസിമാരായി സിസ തോമസ്, കെ ശിവപ്രസാദ് എന്നിവരെ …
Read More »സര്‍ക്കാര്‍ പാനല്‍ തള്ളി ഗവര്‍ണര്‍; ഡോ.സിസ തോമസിനും ഡോ.ശിവപ്രസാദിനും വിസിമാരുടെ ചുമതല
തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വകലാശാലയിലേക്കും സാങ്കേതിക സര്‍വകലാശാലയിലേക്കുമുള്ള താല്‍ക്കാലിക വിസി നിയമനത്തില്‍ സര്‍ക്കാര്‍ നല്‍കിയ പാനലിനെ തള്ളി ഗവര്‍ണര്‍. ഡോ.സിസ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായും ഡോ.ശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാല വിസിയായും നിയമിച്ച് കൊണ്ട് രാജ്ഭവന്‍ ഉത്തരവിറക്കി. ആറ് മാസത്തേക്കാണ് നിയമനം. രണ്ട് സര്‍വകലാശാലകളിലും പുതുതായി നിയമിതരായ വിസിമാര്‍ ചുമതലയേറ്റിട്ടുണ്ട്. ഏറെ നാള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് രണ്ട് സര്‍വകലാശാലകളിലും വിസിമാരെ നിയമിക്കുന്നത്. സര്‍ക്കാര്‍ പാനലിനെ പൂര്‍ണമായി തള്ളിക്കൊണ്ട് സ്വന്തം …
Read More »സര്‍ക്കാരിന് തിരിച്ചടി; സ്ഥിരം വിസിമാരെ നിയമിക്കുന്നത് വരെ നിലവിലുള്ളവര്‍ക്ക് തുടരാം: സുപ്രീംകോടതി
ന്യൂഡല്‍ഹി: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കുന്നത് വരെ താല്‍ക്കാലിക വിസിമാര്‍ക്ക് തുടരാമെന്ന് സുപ്രീംകോടതി. സ്ഥിരം വിസിമാരെ ഉടന്‍ നിയമിക്കണമെന്നും വിസി നിയമനത്തില്‍ സര്‍ക്കാരുമായി ചാന്‍സലര്‍ സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി ചാന്‍സലര്‍ക്ക് വിജ്ഞാപനമിറക്കാമെന്നും കോടതി പറഞ്ഞു. എപിജെ അബ്ദുല്‍ കലാം യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കൊണ്ടാണ് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാര്‍ വേണം. അല്ലെങ്കില്‍ അത് …
Read More »ആർ എസ് എസിൻ്റെ ജ്ഞാനസഭയിൽ പങ്കെടുത്ത് കേരളത്തിലെ 4 വിസിമാർ
തിരുവനന്തപുരം: ആർഎസ്എസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടക്കുന്ന ജ്ഞാനസഭയിൽ പങ്കെടുത്തത് കേരളത്തിലെ നാല് വൈസ് ചാൻസിലർമാർ. കേരള വി.സി ഡോ.മോഹനൻ കുന്നുമ്മൽ, കാലിക്കറ്റ് വി.സി ഡോ. പി. രവീന്ദ്രൻ, കണ്ണൂർ വി.സി ഡോ.കെ കെ സാജു, കുഫോസ് വി.സി ഡോ. എ ബിജു കുമാർ എന്നിവരാണ് സെമിനാറിൽ പങ്കെടുത്തത്. ഗവർണർ രാജേന്ദ്ര അർലേഖറും സെമിനാറിൽ പങ്കെടുത്തിരുന്നു. ആർഎസ്എസ് സർ സംഘ് ചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിലാണ് വി സിമാരും പങ്കെടുത്തത്. …
Read More »
DeToor reflective wanderings…