Tuesday , March 3 2026, 5:14 am

Tag Archives: travel

ഇത് പെരുവള്ളൂർ പെരുമ:  വനിതകൾക്ക് സൗജന്യ യാത്രയൊരുക്കാൻ പഞ്ചായത്തിൻ്റെ ഷീ ബസ്സ് എത്തി

പെരുവള്ളൂർ/ മലപ്പുറം: വനിതകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന പെരുവള്ളൂർ പഞ്ചായത്തിൻ്റെ ഷീ ബസ്സ് പദ്ധതി യാഥാർത്ഥ്യമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൽ കലാം, വൈസ് പ്രസിഡന്റ് ആയിഷ ഫൈസൽ എന്നിവരുടെ സാന്നിധ്യത്തിൽ ഷീ ബസ്സിൻ്റെ പരീക്ഷണ സർവീസ് വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കി. പഞ്ചായത്ത് പരിധിയിൽ സ്ത്രീകൾക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം. പഞ്ചായത്തിലെ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ദിവസവും 6 ട്രിപ്പുകൾ വീതമാണുണ്ടാകുക. ഉച്ചയ്ക്ക് 3 മണിക്കൂർ ബസ് സർവീസ് ഉണ്ടാകില്ല. ഈ സമയത്ത് …

Read More »

പാടത്തിന് നടുവില്‍ കിടിലന്‍ മഴ വൈബ്; സോഷ്യല്‍ മീഡിയയിലെ ആ വൈറല്‍ കുളം ഇവിടെയാണ്

കണ്ണൂര്‍: മഴക്കാലമായതോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു കുളമുണ്ട്. മഴമേഘങ്ങള്‍ മൂടി പുതഞ്ഞ കാലാവസ്ഥയില്‍ പാടത്തിന് ഒത്തനടുവിലെ ഒരു കുളത്തില്‍ സഞ്ചാരികളുടെ തിരക്കാണിപ്പോള്‍. കുറച്ച് നാളായി സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ കുളം കണ്ണൂരിലാണ്. പട്ടുവം മംഗലശ്ശേരി പാടത്തിന് നടുവില്‍ നിര്‍മിച്ച കുളമാണ് സോഷ്യല്‍ മീഡിയയുടെ മനസ് കീഴടക്കിയത്. കൃഷി ആവശ്യത്തിന് വേണ്ടി നിര്‍മിച്ച കുളമാണെങ്കിലും വിഡിയോ വൈറലായതോടെ കൂടുതല്‍ ആളുകളാണ് ഇപ്പോള്‍ ഇവിടെക്ക് എത്തുന്നത്.

Read More »

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ഇന്ത്യയില്‍ ഇവിടെയാണ്

ശ്രീനഗര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് റെയില്‍ പാലം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. മികച്ച എഞ്ചിനീയറിങ് വിസ്മയമെന്ന് വിശേഷിപ്പിക്കാവുന്ന പാലം ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജമ്മു, ശ്രീനഗര്‍ റെയില്‍വേ ലൈനില്‍ നിര്‍മ്മിച്ച പാലം, സീസ്മിക് സോണ്‍ 5 ല്‍ വരുന്ന മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനെ പോലും നേരിടാന്‍ കഴിയുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്നും പറയപ്പെടുന്നു. ഇത് …

Read More »

യാത്രക്കാരുടെ ശ്രദ്ധക്ക്: കനത്തമഴയെ തുടർന്ന് അടച്ചിട്ട വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു

കൽപറ്റ: കനത്തമഴയെ തുടർന്ന് അടച്ചിട്ട വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു. സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞതിന് പിന്നാലെയാണ് ടുറിസം കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനമായത്. മേയ് 23ന് കേന്ദ്ര കലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതിനെ തുടർന്നാണ് ടൂറിസം കേന്ദ്രങ്ങൾ അടച്ചത്. ക്വാറികളും തുറന്ന് പ്രവർത്തിക്കാൻ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അനുമതി നൽകി. ജില്ലയിൽ മഴയുടെ തീവ്രത കുറഞ്ഞതോടെ വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ടാണ് നൽകിയിരിക്കുന്നത്.    

Read More »

കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ രാത്രികാല യാത്ര മേയ് 30 വരെ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറും. തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. അതിനിടെ, ഇടുക്കിയില്‍ മഴ മുന്നറിയിപ്പ് നില നില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങളും മുന്‍കരുതലുകളുമായി ജില്ലാ ഭരണകൂടം. മണ്ണിടിഞ്ഞും മരം വീണുമുള്ള അപകടങ്ങള്‍ വര്‍ധിച്ചതോടെ കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ രാത്രികാല യാത്ര മേയ് 30 വരെ നിരോധിച്ചു. മഴ …

Read More »

സംസ്ഥാനത്ത് വിനോദസഞ്ചാരത്തിന് വിലക്ക്; കോഴിക്കോട് ബീച്ചില്‍ പ്രവേശനമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു. മിക്ക ജില്ലകളിലും റെഡ് അലേര്‍ട്ടടക്കം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് ആയതിനാല്‍ ഇന്നലെ രാത്രിയോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നത് നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയിരുന്നു. കോഴിക്കോട് ബീച്ചിലും യാത്രക്കാര്‍ പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വ്യാഴാഴ്ചയോടെ തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. …

Read More »

5.2 കിലോമീറ്റര്‍ നീളത്തില്‍ ഒരു റോപ് വേ; പറഞ്ഞു വന്നാല്‍ രാജ്യത്തെ ഏറ്റവും നീളം കൂടിയതാണിത്

രാജ്യത്തെ ഏറ്റവും നീളമേറിയ റോപ് വേ ഡെറാഡൂണില്‍ ഒരുങ്ങുന്നു. 5.2 കിലോമീറ്റര്‍ നീളത്തിലാണ് റോപ് വേ നിര്‍മിക്കുന്നത്. രാജ്യത്തിലെ ഏറ്റവും വലിയ റോപ് വേ ആയിരിക്കും ഡെറാഡൂണില്‍ വരാന്‍ പോകുന്നത്. യൂറോപ്യന്‍ സാങ്കേതികവിദ്യയിലും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയാണ് റോപ് വേ നിര്‍മിക്കുന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ മുതല്‍ മസൂറി വരെ 20 മിനിറ്റ് കൊണ്ട് ഇത് ഓടിയെത്തും. രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷനുകളുടെ അതിഗംഭീരമായ ആകാശക്കാഴ്ച്ചയാണ് റോപ് വേ …

Read More »

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കും

കല്‍പ്പറ്റ: വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. ജില്ലയില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍എടക്കല്‍ ഗുഹ, കുറുവ, കാന്തന്‍പാറ, പൂക്കോട്, കര്‍ലാട് വിനോദ സഞ്ചാരന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര കലാവസ്ഥാ നിരീക്ഷണ വകുപ്പ് ജില്ലയില്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങളില്‍ ടൂറിസം കേന്ദ്രങ്ങളില്‍ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കര്‍ശനമായി നിരോധിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

Read More »

കോഴിക്കോട് മാമ്പുഴയില്‍ കയാക്കിങ് ബോട്ട് സര്‍വീസിന് തുടക്കം

കോഴിക്കോട്: കല്ലായിപ്പുഴയുടെ ഭാഗമായ മാമ്പുഴയുടെ ജലടൂറിസം സാധ്യത ഉപയോഗപ്പെടുത്തി സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കാന്‍ മാമ്പുഴ തയ്യാറാകുന്നു. പെരുവയല്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതാ ഗ്രൂപ്പ് സംരംഭമായാണ് കീഴ്മാട് മാമ്പുഴ പാലത്തിന് സമീപം കയാക്കിങ് ബോട്ട് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഇവിടെ കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. കല്ലായിപ്പുഴയുടെ കൈവഴിയായ മാമ്പുഴ കുറ്റിക്കാട്ടൂര്‍ പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ പ്രദേശങ്ങളിലൂടെ കടന്നുപോയി കല്ലായി പുഴയോട് ചേരുന്നു. പുഴയുടെ മുഴുവന്‍ …

Read More »

കർണാടകയും തമിഴ്നാടും കേരളവും കറങ്ങാൻ ന്യൂജെൻ ട്രെയിൻ

സഞ്ചരിക്കുന്ന കൊട്ടാരമാണിത്. പേര് ഗോൾഡൻ ചാരിയറ്റ് . ബെംഗ്ളൂരു യശ്വന്ത് പൂരിൽ നിന്ന് പുറപ്പെട്ട് ഏഴാം ദിവസം അവിടെ തന്നെ തിരിച്ചെത്തും .അഞ്ചു രാത്രിയും ആറു പകലും . മൈസൂർ, കാഞ്ചിപുരം, മഹാബലിപുരം, തഞ്ചാവൂർ, ചെട്ടിനാട്, കൊച്ചി, ചേർത്തല, മാരാരിക്കുളം വഴി യാത്ര. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെജും നോൺ വെജും വിളമ്പുന്ന രണ്ടു റെസ്റ്റോറൻ്റുകൾ, കോൺഫ്രൻസ് ഹാളുകൾ, ബാർ എല്ലാമുണ്ട്. ഡബിൾ ബെഡുകളുള്ള 44 കാബിനുകളാണ് ആകെയുള്ളത്. …

Read More »