തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയത് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ വിദ്യഭ്യാസ ഓഫീസറാണ് നോട്ടീസ് നല്‍കിയത്. ഡോ.ഹാരിസ് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതും പരസ്യപ്രസ്താവനയും ചട്ട ലംഘനമാണ്. 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ഡോ.ഹാരിസിന്റെ …
Read More »ഇലക്ട്രിക് വയര്‍ മൂത്രനാളിയില്‍ തിരുകിക്കയറ്റി യുവാവ്; തിരുവനന്തപുരത്ത് അപൂര്‍വ്വ ശസ്ത്രക്രിയ
തിരുവനന്തപുരം: മൂത്രനാളിയില്‍ 3 മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇന്‍സുലേഷന്‍ വയര്‍ സ്വയം കുത്തിക്കയറ്റിയ യുവാവിന് അപൂര്‍വ്വ ശസ്ത്രക്രിയ. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുറോളജി വിഭാഗം ഡോക്ടര്‍മാരാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ യുവാവിനെ രക്ഷിച്ചത്. മൂത്രസഞ്ചിയില്‍ ഇലക്ട്രിക് വയര്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് യുവാവ് ആശുപത്രിയിലെത്തിയത്. ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യം പുറത്തുവന്നിട്ടില്ല. രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ ഇലക്ട്രിക് വയര്‍ പല കഷണങ്ങളായി മുറിച്ച് പുറത്തെടുക്കുകയായിരുന്നു. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. …
Read More »പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് റാഗിങ്ങില്‍ ഗുരുതര പരിക്ക്; അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം ആലങ്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് റാഗിങ്ങില്‍ ഗുരുതര പരിക്ക്. അക്രമം നടത്തിയ അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം. മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കാണ് റാഗിങ്ങില്‍ പരിക്കേറ്റത്. ഇന്റര്‍വെല്‍ സമയത്ത് പ്ലസ് ടു വിദ്യാര്‍ഥികള്‍ കൂട്ടമായെത്തി അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പൊലീസിനോട് പറഞ്ഞു. ഒരു വിദ്യാര്‍ഥിയുടെ കണ്ണിനും മറ്റൊരു വിദ്യാര്‍ഥിയുടെ മുഖത്തും പരിക്കുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Read More »ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന്; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ചികിത്സാപിഴവ് വരുത്തിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. അസി. പ്രഫ എസ്.എസ് സുജീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കിയെന്നാണ് കണ്ടെത്തിയത്. നീര്‍ക്കെട്ട് കുറയാന്‍ നല്‍കേണ്ട കുത്തിവെപ്പ് വലത് കണ്ണിനു മാറി നല്‍കുകയായിരുന്നു. ഭീമാപള്ളി സ്വദേശിയായ അസൂറാബീബി എന്ന 55കാരിക്ക് കാഴ്ചക്ക് മങ്ങലുണ്ടായപ്പോഴാണ് ചികിത്സ തേടിയത്. ഒരുമാസമായി ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയക്ക് തീയതി നിശ്ചയിച്ചത്.ശസ്ത്രക്രിയക്ക് …
Read More »സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി മുഖ്യാതിഥി; വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പോക്‌സോ കേസില്‍ ഉള്‍പെട്ട വിവാദ യൂട്യൂബറെ പ്രവേശനോത്സവച്ചടങ്ങില്‍ മുഖ്യാതിഥിയാക്കിയ സ്‌കൂള്‍ നടപടി വിവാദത്തില്‍. പോക്‌സോ കേസ് പ്രതിയായ മുകേഷ് എം. നായരാണ് തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായത്. നഗരത്തിലെ പുരാതനമായ എയ്ഡഡ് സ്‌കൂളിലാണ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ദ്ധനഗ്‌നയാക്കി വിഡിയോ ചിത്രീകരിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുകേഷ് എം. നായരെ മുഖ്യാതിഥിയായി പരിപാടിയില്‍ പങ്കെടുപ്പിച്ചത്. പോക്‌സോ കോടതിയില്‍നിന്ന് ഉപാധികളോടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. സ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം …
Read More »പ്രണയാഭ്യർത്ഥന നിരസിച്ച പത്താം ക്ലാസുകാരിക്ക് നേരെ ഭീഷണി
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പത്താം ക്‌ളാസ് വിദ്യാർത്ഥിനിക്ക് ഭീഷണി. പ്രണയാഭ്യർത്ഥന നടത്തിയ പ്ലസ് ടു വിദ്യാർത്ഥിയുടെ സുഹൃത്തുക്കളാണ് പത്താം ക്‌ളാസ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. മണ്ണംകോട് സ്വദേശികളായ അനന്ദു, സജിൻ എന്നിവരാണ് പിടിയിലായത്. പ്ലസ് ടു വിദ്യാർത്ഥിയെ പ്രണയിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനായി പെൺകുട്ടിയെ പിന്തുടരുകയും മാതാവിൻ്റെ ഫോണിൽ വിളിച്ച് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ …
Read More »