Thursday , March 12 2026, 10:14 am

Tag Archives: suspension

രാഹുല്‍ മാങ്കൂട്ടത്തിലിന് സസ്‌പെന്‍ഷന്‍; എംഎഎല്‍എ സ്ഥാനത്ത് തുടരും

തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആറു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. അതേസമയം രാഹുല്‍ എംഎല്‍എയായി തുടരും. രാഹുലിനെതിരെ മുതിര്‍ന്ന നേതാക്കളടക്കം പരസ്യമായി രംഗത്തുവന്നതിന് ശേഷമാണ് കെപിസിസി രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്്തത്. രാഹുലിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ …

Read More »

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിന് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കൊട്ടാരക്കര സബ് ജയില്‍ ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിനെ ജയില്‍ ഡിഐജിയാണ് സസ്‌പെന്‍ഡ് ചെയ്തത്. മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവച്ചത് വകുപ്പിന് മാനക്കേടുണ്ടാക്കി. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്തു തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. നേരത്തേ കണ്ണൂര്‍ ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു സത്താര്‍. ആ സമയത്തെ കണ്ണൂരിലെ അനുഭവങ്ങളാണ് മാധ്യമങ്ങളോട് പങ്കുവച്ചത്.

Read More »