Tuesday , March 17 2026, 4:17 am

Tag Archives: suicide

‘അമ്മയുടെ മറവിരോഗം മക്കള്‍ക്ക് ഭാരമാകരുത്‌; ഭാര്യയെ കൊലപ്പെടുത്തി വയോധികന്‍ ആത്മഹത്യ ചെയ്തു

പാലക്കാട്: മാങ്കുറുശ്ശിയില്‍ വയോധികരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച പങ്കജത്തിനെ (80) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രാജന്‍ (85) തൂങ്ങി മരിക്കുകയായിരുന്നു. പങ്കജത്തിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍. ഇന്നലെ രാവിലെയാണ് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പങ്കജത്തിനെ കൊലപ്പെടുത്തിയത് അവരുടെ സമ്മതത്തോടെയാണെന്നും അസുഖങ്ങളിലുള്ള മനോവിഷമമാണ് കാരണമെന്നും പൊലീസ് പറയുന്നു. വീടിന്റെ മുകള്‍ നിലയിലാണ് രാജനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാജന്‍ …

Read More »

മലപ്പുറം കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരൂരങ്ങാടി ഒളകര സ്വദേശി ദേവി നന്ദനയാണ് (21) മരിച്ചത്. മലപ്പുറത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ദേവി നന്ദന. വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെ യുവതി പുഴയില്‍ ചാടുന്നത് കണ്ട ദൃക്സാക്ഷികള്‍ ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്‌കൂബ ഡൈവേഴ്‌സും നടത്തിയ തിരച്ചിലില്‍ പാലത്തില്‍ …

Read More »

നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം കോടതി തള്ളി

കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി കോടതി. കേസില്‍ പക്ഷപാതപരമായ അന്വേഷണമാണ് നടന്നതെന്ന് ആരോപിച്ച് ഭാര്യ മഞ്ജുഷ നല്‍കിയ ഹരജി കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയാണ് തള്ളിയത്. കേസ് തലശ്ശേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റും. ‘അന്വേഷണം പൂര്‍ണമല്ല. ഫോണ്‍കോള്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവ ഹാജരാക്കിയിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലായിരുന്നു അന്വേഷണം നടന്നത്’,  തുടങ്ങിയ ആരോപണങ്ങളാണ് കുടുംബം …

Read More »

നാദാപുരം തൂണേരി ബ്ലോക്ക് ഓഫീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : നാദാപുരം തൂണേരി ബ്ലോക്ക് ഓഫീസിനോട് ചേര്‍ന്ന കെട്ടിടത്തില്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൂണേരി ബ്ലോക്ക് ഓഫീസിലെ പാര്‍ടൈം സ്വീപ്പര്‍ കക്കട്ട് സ്വദേശി അമ്മച്ചി കണ്ടി രാജന്‍ (54) ആണ് മരിച്ചത്. രാവിലെ രാജന്‍ ഓഫീസ് ജോലിയില്‍ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ക്ഷീരവികസന ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാദാപുരം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.  

Read More »

കോതമംഗലത്തെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: മുഖ്യപ്രതിയുടെ മാതാപിതാക്കള്‍ കസ്റ്റഡിയില്‍

കോതമംഗലം: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസിലെ മുഖ്യ പ്രതി റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ സേലത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. കേസില്‍ റമീസിന്റെ പിതാവ് രണ്ടാംപ്രതിയും മാതാവ് ഷെരീഫ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണക്കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. തന്നെ ആത്മഹത്യയിലേക്ക് എത്തിച്ചതില്‍ റമീസിനും മാതാപിതാക്കള്‍ക്കും കൂട്ടുകാര്‍ക്കും പങ്കുണ്ടെന്നാണ് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്. മതംമാറാന്‍ തയ്യാറായിരുന്നെന്നും …

Read More »

‘നീയും മക്കളും പോയി മരിക്ക്’: വീടു വിട്ടിറങ്ങിയിട്ടും നോബി ഷൈനിയേയും മക്കളേയും നിരന്തരം ഉപദ്രവിച്ചെന്ന് കുറ്റപത്രം

കോട്ടയം: ഏറ്റുമാനൂരില്‍ രണ്ടു മക്കളേയും കൊണ്ട് അമ്മ ട്രെയിനിനു മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്ത കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു. മൂന്നുപേരുടേയും ആത്മഹത്യയിലേക്ക് നയിച്ചത് ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ ക്രൂര പീഡനമെന്നാണ് കുറ്റപത്രത്തില്‍. സംഭവം നടന്ന് 170ാമത്തെ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ നോബി മാത്രമാണ് പ്രതി. ‘നോബിയുടെ ഉപദ്രവമാണ് ആത്മഹത്യയിലേക്ക് പ്രേരണയായത്. ഷൈനിയും മക്കളും വീട് വിട്ട് ഇറങ്ങിയിട്ടും പിന്തുടര്‍ന്ന് ഉപദ്രവിച്ചു. മരിക്കുന്നതിന് തലേന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ‘നീയും …

Read More »

കോതമംഗലത്തെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: റമീസിന്റെ മാതാപിതാക്കളെ പ്രതിചേര്‍ക്കും

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ കേസില്‍ പ്രതിചേര്‍ക്കും. റമീസിന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു. ഇവരെ കസ്റ്റഡിയില്‍ എടുത്താലുടന്‍ കേസില്‍ പ്രതിചേര്‍ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരാണ് അറിയിച്ചത്. റമീസിന്റെ പിതാവ് റഹീം, മാതാവ് ഷെരീഫ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാകുമെന്നാണ് സൂചന. ആത്മഹത്യ പ്രേരണക്കുറ്റമാണ് മാതാപിതാക്കള്‍ക്കെതിരെ ചുമത്തുക. ഇവര്‍ക്കു പുറമെ റമീസിന്റെ ഒരു സുഹൃത്തിന് എതിരെയും പ്രേരണ കുറ്റം ചുമത്തുമെന്നും …

Read More »

കൊച്ചി മെട്രോയുടെ മുകളിൽ നിന്ന് ചാടിയ യുവാവ് മരിച്ചു

കൊച്ചി∙ കൊച്ചി മെട്രോ റെയിൽ പാലത്തിന്റെ മുകളിൽനിന്നു ചാടിയ യുവാവ് മരിച്ചു. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാറാണു മരിച്ചത്. വടക്കേക്കോട്ടയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ടിക്കറ്റടുത്ത ശേഷം നിസാർ പ്ലാറ്റ്ഫോമിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് പ്ലാറ്റ് ഫോമും കടന്ന് ഇയാൾ മുന്നോട്ടേക്ക് ഓടി. ഇതു കണ്ട സെക്യൂരിറ്റി ജീവനക്കാർ ട്രാക്കിലെ വൈദ്യുതി ബന്ധം ഒഴിവാക്കുകയും ട്രെയിൻ സർവീസുകൾ നിർത്തുകയും ചെയ്തിരുന്നു. അഗ്നിരക്ഷാ സേന അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും …

Read More »

50വയസ്സുകാരിയുടെ ആത്മഹത്യ; സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി മൂലമെന്ന് കുടുംബം

പത്തനംതിട്ട: കൊടുമണില്‍ 50 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. രണ്ടാംകുറ്റി വേട്ടക്കോട്ട് കിഴക്കേതില്‍ ടി.ലീലയെയാണ് (50) തിങ്കളാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ലീലയുടെ ഭര്‍ത്താവ് നീലാംബരന്‍ (57), മകന്‍ ദിപിന്‍ കുമാര്‍ (27) എന്നിവരെയും വീടിനുള്ളില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ഡ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് കുടുംബം …

Read More »