Friday , March 20 2026, 10:13 am

Tag Archives: Subhash Chandra Bose

‘സുഭാഷ് ചന്ദ്രബോസ് ബ്രിട്ടനെ ഭയന്ന് ജര്‍മനിയിലേക്ക് പലായനം ചെയ്തു’ അധ്യാപകര്‍ക്കുള്ള എസ്.സി.ഇ.ആര്‍.ടി കൈപ്പുസ്തകത്തിലെ ഗുരുതര പിഴവ് ഒഴിവാക്കി

തിരുവനന്തപുരം: ബ്രിട്ടനെ ഭയന്ന് സുഭാഷ് ചന്ദ്രബോസ് ജര്‍മനിയിലേക്ക് പലായനം ചെയ്തു എന്ന ചരിത്രവസ്തുതകള്‍ക്കു വിരുദ്ധമായ പരാമര്‍ശവുമായി എസ്.സി.ഇ.ആര്‍.ടിയുടെ കൈപ്പുസ്തകം. സംസ്ഥാന സിലബസിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി അധ്യാപകര്‍ക്ക് നല്‍കുന്ന കൈപ്പുസ്തകത്തിലാണ് പിഴവ് കണ്ടെത്തിയത്. പിഴവ് ശ്രദ്ധയില്‍ പെട്ട അധ്യാപകര്‍ വകുപ്പിനെ അറിയിക്കുകയും തുടര്‍ന്ന് തെറ്റുതിരുത്തി പുറത്തിറക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്ന സുഭാഷ് ചന്ദ്രബോസ് പിന്നീട് ആ സ്ഥാനം രാജിവെച്ച് ഫോര്‍വേഡ് ബ്ലോക്ക് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചുവെന്ന ഭാഗത്തിനുശേഷമാണ് പിഴവ്. …

Read More »