Saturday , October 4 2025, 2:19 am

Tag Archives: sexual assault

ലൈംഗികാതിക്രമ കേസ്: ആള്‍ദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ ഒളിവിലായിരുന്ന ആള്‍ദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍. ആഗ്രയില്‍ നിന്ന് ഡല്‍ഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശ്രീ ശാര്‍ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിലെ 17 വിദ്യാര്‍ത്ഥിനികളാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയായ ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയത്. ആഗസ്റ്റ് നാലിനാണ് സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ വസന്ത്കുഞ്ജ് പോലീസില്‍ പരാതി നല്‍കുന്നത്. വിദ്യാര്‍ത്ഥിനികള്‍ ഡയറക്ടര്‍ക്കെതിരെ അഡ്മിനിസ്‌ട്രേറ്ററോട് പരാതി പറഞ്ഞിരുന്നു. ശ്രീ ശാര്‍ദ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണ സമിതിയിലുള്ള …

Read More »

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്ന കേസില്‍ കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കൊമ്മേരി സ്വദേശി കാട്ടികുളങ്ങര വീട്ടില്‍ ഹരിദാസനെ (64) പോക്‌സോ നിയമപ്രകാരം നടക്കാവ് പോലീസാണ് അറസ്റ്റ് ചെയ്തത്. 15 വയസ്സുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ കയറിപ്പിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്.

Read More »

മൊബൈല്‍ ഫോണില്‍ നഗ്നവീഡിയോ കാണിച്ച് പെണ്‍കുട്ടികളെ പീഢിപ്പിച്ചു; തിരുവനന്തപുരത്ത് രണ്ടാനച്ഛന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ നഗ്നവീഡിയോ കാണിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഢിപ്പിച്ച പ്രതി അറസ്റ്റില്‍. ചൈല്‍ഡ്‌ലൈനില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരമന പോലീസാണ് 38കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. 13ഉം 14ഉം വയസ്സുള്ള പെണ്‍കുട്ടികളാണ് പീഢനത്തിനിരയായത്. കുട്ടികളെ നഗ്ന വീഡിയോ കാണിച്ച ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More »

മകളെ ലൈംഗിക പീഢനത്തിനിരയാക്കി; പിതാവിന് 17 വര്‍ഷം കഠിന തടവും പിഴയും

കൊല്ലം: മകളെ ലൈംഗികമായി ചൂഷണം ചെയ്ത പിതാവിന് 17 വര്‍ഷം കഠിന തടവ്. കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. ചന്ദനത്തോപ്പ് സ്വദേശിയായ 51കാരനാണ് കേസിലെ പ്രതി. തടവിന് പുറമെ 1,75,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ 14മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പും അനുസരിച്ചാണ് ശിക്ഷ വിധിച്ചത്.    

Read More »

കോഴിക്കോട് ഐസിയു പീഡനക്കേസ്: അതിജീവിത സമരത്തിലേക്ക്

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പീഡനത്തിനിരയായ അതിജീവിത വീണ്ടും സമരത്തിലേക്ക്.  പ്രതികൾക്കനുകൂലമായി സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നെന്ന് ആരോപിച്ചാണ് സമരം. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിക്ക് മുമ്പിലാകും സമരം. പ്രതികള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാഹചര്യമൊരുക്കിയെന്നാണ് അതിജീവിതയുടെ ആരോപണം. ട്രൈബ്യൂണലിന് മുന്നില്‍ പ്രതികള്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കി സര്‍ക്കാര്‍ സഹായിച്ചുവെന്നും അതിജീവിത പറഞ്ഞു. ആരോപണ വിധേയര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ മറ്റ് മൂന്നുപേരുടെ പ്രമോഷന്‍ തടഞ്ഞു. തന്നെ സഹായിച്ചതിന്റെ …

Read More »

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് ആരോപണമുന്നയിച്ച യുവതികള്‍. നേരത്തേ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും കേസുമായി മുന്നോട്ട് പോകാന്‍ തയ്യാറല്ലെന്നാണ് യുവ നടി ഉള്‍പ്പെടെയുള്ളവര്‍ പോലീസിനെ അറിയിച്ചത്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യുവതികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രാഹുല്‍ ഗര്‍ഭഛിത്രത്തിന് നിര്‍ബന്ധിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. നിയമനടപടിക്ക് ഇവര്‍ക്കും താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.    

Read More »

ലൈംഗികാതിക്രമ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസുകളില്‍ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. അഞ്ച് പേരുടെ പരാതികളിലാണ് രാഹുലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ച് പേരും മൂന്നാം കക്ഷികളാണ്. സ്ത്രീകളെ പിന്തുടര്‍ച്ച് ശല്യം ചെയ്‌തെന്ന് കാണിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു. രാഹുലിനെതിരെ ബി.എന്‍.എസ് 78(2), 351, പോലീസ് ആക്ട് …

Read More »

കോപ്പിയടി പിടിച്ചതിന് വ്യാജ പീഡന പരാതി: കുറ്റവിമുക്തനാക്കി കോടതി; പരാതി കെട്ടിച്ചമച്ചത് സി പി എം ഓഫീസിൽ

മൂന്നാര്‍: പരീക്ഷ ഹാളിൽ കോപ്പിയടി പിടിച്ചതിൻ്റെ പ്രതികാര നടപടിയായി നൽകിയ വ്യാജ പീഡന പരാതിയില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപകന് നീതി. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന  പ്രൊഫ. ആനന്ദ് വിശ്വനാഥനെ തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വെറുതെ വിട്ടത്. ആരോപണത്തെ തുടർന്ന് സർവകലാശാല അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു. 2014 ഓഗസ്റ്റ് മുതൽ സെപ്തംബർ 5 വരെയുള്ള കാലയളവിൽ അധ്യാപകൻ പീഡിപ്പിച്ചെന്നു കാണിച്ച് 5 വിദ്യാർത്ഥിനികളാണ് പരാതി …

Read More »

‘മന്ത്രിയായിരുന്ന കാലത്ത് കടകം പള്ളി സുരേന്ദ്രന്‍ സ്ത്രീകളോട് മോശമായി പെരുമാറി’; ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: മന്ത്രിയായിരുന്ന കാലത്ത് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് കാണിച്ച് ഡിജിപിക്ക് പരാതി. പോത്തന്‍കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ മുനീറാണ് പരാതിക്കാരന്‍. കടകംപള്ളി മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്‌തെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്നാണ് ആവശ്യം. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ …

Read More »

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: പെൺകുട്ടികളുടെ വെളിപ്പെടുത്തലിനു പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പോലീസ്. പൊതുപ്രവര്‍ത്തകനായ എ എച്ച് ഹഫീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നാല് മാസം വളര്‍ച്ചയെത്തിയ ഗർഭസ്ഥ ശിശുവിനെ ഭ്രൂണഹത്യ നടത്താന്‍ ഭീഷണിപ്പെടുത്തി, വഴങ്ങാതെ വന്നപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി  തുടങ്ങിയ കാര്യങ്ങളായിരുന്നു ഹഫീസ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുക. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ …

Read More »