Thursday , July 31 2025, 5:33 am

Tag Archives: school

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന്റെ മാനേജ്‌മെന്റിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. സ്‌കൂളിന്റെ നടത്തിപ്പ് കൊല്ലം ജില്ല വിദ്യഭ്യാസ ഓഫീസര്‍ക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. വിദ്യഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്‌കൂള്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന സ്‌കൂള്‍ പ്രധാനാധ്യപികയെ സസ്‌പെന്‍ഡ് …

Read More »

കനത്തമഴ: മൂന്ന് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് മൂന്ന് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.

Read More »

സൂംബക്കെതിരായ അധ്യാപകന്റെ വിമര്‍ശനം; 24 മണിക്കൂറിനകം നടപടി വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച അധ്യാപകനെതിരെ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയും അധ്യപകനുമായ ടി.കെ.അഷ്‌റഫാണ് സൂംബയില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഷ്‌റഫ് ജോലി ചെയ്യുന്ന സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കത്ത് നല്‍കി.

Read More »

‘ആണും പെണ്ണും അല്‍പ്പ വസ്ത്രം ധരിച്ച് തുള്ളേണ്ട’; സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടപ്പാക്കുന്നതിനെതിരെ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍

തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടപ്പാക്കുന്നതിനെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍. ആണും പെണ്ണും അല്‍പ്പ വസ്ത്രം ധരിച്ച് തുള്ളാനല്ല കുട്ടികളെ സ്‌കൂളില്‍ വിടുന്നതെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി. കെ അഷ്‌റഫ് പറഞ്ഞു. എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്‍ കൂടെയായ ടി. കെ അഷ്‌റഫ് ഫേസ്ബുക്കിലൂടെയാണ് പദ്ധതിയെ എതിര്‍ത്തത്. അധ്യാപകനെന്ന നിലയില്‍ പദ്ധതിയുടെ ഭാഗമാകില്ലെന്നും തന്റെ മകനെ ഇതില്‍ പങ്കെടുപ്പിക്കില്ലെന്നും ടി. കെ അഷ്‌റഫ് പറഞ്ഞു.    

Read More »

സ്കൂളുകളിൽ കുട്ടികൾക്കായി പരാതിപെട്ടി സ്ഥാപിക്കുമെന്ന് കേരള പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ അധ്യയന വർഷം തുടങ്ങാനിരിക്കെ പുതിയ പദ്ധതിയുമായി കേരള പൊലീസ്. കുട്ടികളുടെ പരാതി അറിയാൻ സ്കൂളുകളിൽ പരാതിപെട്ടി സ്ഥാപിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പുതിയ അധ്യയന വർഷം മുതൽ ഇത് നിലവിൽ വരുമെന്നാണ് റിപ്പോർട്ട്‌. കുട്ടികളുടെ പരാതി കേൾക്കാനും അതുവഴി അതിൽ ആവശ്യമായ ഇടപെടൽ നടത്താൻ ആകുമെന്നും പൊലീസ് പറഞ്ഞു. പൊലീസിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ആരംഭിച്ച സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് (എസ്.പി.ജി) പരാതിപെട്ടികൾ സ്ഥാപിക്കുന്നത്. പരാതി …

Read More »

സ്‌കൂള്‍ പരിസരത്ത് ലഹരി വിറ്റാല്‍ കടകള്‍ പൂട്ടിക്കും; മുന്നറിയിപ്പുമായി എക്‌സൈസ് വകുപ്പ്

തിരുവനന്തപുരം: സ്‌കൂള്‍ പരിസരത്ത് ലഹരി വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് എക്‌സൈസ് വകുപ്പ്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞെന്നും എക്‌സൈസ് വകുപ്പ് അറിയിച്ചു. ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയാല്‍ കടകള്‍ പൂട്ടിക്കാനാണ് തീരുമാനം. ഇതില്‍ നടപടി എടുക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് എക്‌സൈസ് കത്ത് നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. ഈ മാസം 30ന് മുന്‍പ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ എല്ലാ സ്‌കൂളുകളിലും പ്രധാനധ്യാപകരുമായി കൂടിക്കാഴ്ച്ചയും നടത്തും. വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ ലഭിക്കുന്നത് …

Read More »