കല്‍പ്പറ്റ: റെഡ് അലേര്‍ട്ട് നിലവിലുള്ള സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കല ക്ടര്‍. ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാനാണ് സാധ്യത. മാറാത്തവാഡക്ക് മുകളിലായി ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. മെയ് 27ഓടെ മധ്യ പടിഞ്ഞാറൻ …
Read More »വയനാട്ടിൽ കല്ലൂർപുഴ കരകവിഞ്ഞു; നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു
കൽപറ്റ: വയനാട്ടിൽ കനത്തമഴ തുടരുന്നു. വയനാട് ബത്തേരിയില്‍ കല്ലൂര്‍പുഴ കരകവിഞ്ഞു. മന്മഥമൂല, ആലത്തൂർ, അത്തിക്കുനി, കല്ലുമുക്ക് ഉന്നതി, ചീറമൂല, ചുണ്ടക്കുനി ഉന്നതി എന്നീ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പുഴംകുനി ആദിവാസി ഉന്നതിയിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ബത്തേരിയിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. റെഡ് സോണിലുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇന്നും അടഞ്ഞ് കിടക്കും. മരം കടപുഴകി വീണ് രാത്രി പലയിടത്തും ഗതാഗതം തടസപ്പെട്ടു. കല്‍പ്പറ്റയില്‍ എസ്.പി ഓഫിസിന് …
Read More »മഴക്കെടുത്തിയിൽ ആറ് മരണം; ഇന്ന് 11 ജില്ലകളിൽ റെഡ് അലേർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും കനത്തമഴ തുടരുന്നു. 11 ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. റെഡ് അലേർട്ട് പ്രഖ്യാപിച്ച എല്ലാ ജില്ലകളിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, …
Read More »അതിതീവ്ര മഴ; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, എറണാകുളം, ഇടുക്കി, തൃശൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മദ്രസകളും സ്പെഷ്യൽ ക്ലാസുകളും പ്രവർത്തിക്കരുതെന്ന് നിർദേശമുണ്ട്. സംസ്ഥാനത്താകെ അതിശക്തമായ മഴ തുടരുകയാണ്. ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വരും മണിക്കൂറിൽ ശക്തമായ മഴയും കാറ്റും …
Read More »നീലഗിരി വിനോദസഞ്ചാര കേന്ദ്രങ്ങൾ രണ്ട് ദിവസത്തേക്ക് അടച്ചു; നാടുകാണി വഴിയുള്ള യാത്ര ഒഴിവാക്കാൻ നിർദേശം
മലപ്പുറം: കാലവർഷത്തെ തുടർന്ന് നീലഗിരി ജില്ലയിലെ ഊട്ടി ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും രണ്ടു ദിവസത്തേക്ക് അടച്ചതായി നീലഗിരി ജില്ല കലക്ടർ അറിയിച്ചു. അതിനാൽ ജില്ലയിൽ നിന്ന് നിലമ്പൂർ-നാടുകാണി ചുരം വഴി ഊട്ടിയിലേക്കും നീലഗിരി ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടർ വി.ആർ. വിനോദ് അറിയിച്ചു.
Read More »വയനാട്ടിൽ ശക്തമായ മഴ; ചൂരൽമല പുന്നപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു
കൽപറ്റ: വയനാട്ടിൽ ശക്തമായ മഴ തുടരുന്നതിനിടെ ചൂരൽമലയിലെ പുന്നപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു. ജനങ്ങൾക്ക് കനത്ത ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. വയനാട്ടിലെ മിക്കയിടങ്ങളിലും വൈദ്യുതി നിലച്ച സാഹചര്യമാണ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. വയനാട്ടിൽ മേപ്പാടി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു. റെഡ്‌സോണിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ബൈപ്പാസിനോട് ചേര്‍ന്നഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. സംസ്ഥാനത്താകെ വരുന്ന മൂന്ന് മണിക്കൂറിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
Read More »വടക്കൻ ജില്ലകളിൽ കനത്തമഴ; വയനാട്ടിൽ കൺട്രോൾ റൂം തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. വയനാട് ജില്ലയില്‍ മേപ്പാടി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു. റെഡ്‌സോണിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ബൈപ്പാസിനോട് ചേര്‍ന്നഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. കോഴിക്കോടിന്‍റെ മലയോരമേഖലകളിലും മഴ ശക്തമാണ്. കോഴിക്കോട് നഗരത്തില്‍ ഇടവിട്ടാണ് മഴ പെയ്തുകൊണ്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ റെഡ് അലര്‍ട്ട് നിലനിൽക്കുന്നുണ്ട്. നദാപുരം വിലങ്ങാട് പന്നിയേരിയില്‍ മണ്ണിടിച്ചിലുണ്ടായി. കനത്ത മഴയിലും കാറ്റിലും വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി വീടുകള്‍ …
Read More »വരുന്നു അതിതീവ്ര മഴ; കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിതീവ്ര മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ചു. നാളെ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ബാക്കി എല്ലാ ജില്ലാകളിലും ഓറഞ്ച് അലേര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. മഴവെള്ളപ്പാച്ചലില്‍ മലപ്പുറം വഴിക്കടവ് പുഞ്ചക്കൊല്ലി അളക്കല്‍ നഗറിലെ …
Read More »കനത്ത മഴ; അട്ടപ്പാടിയിലെ വിവിധ മേഖലകള്‍ 24 മണിക്കൂറായി ഇരുട്ടില്‍
പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് വൈദ്യുതി നിലച്ചിട്ട് 24 മണിക്കൂര്‍ പിന്നിടുന്നു. കനത്ത മഴയിലും കാറ്റിലും 33 കെ.വി വൈദ്യുതി ലൈനില്‍ മരം വീണാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. വൈദ്യുതി പുനസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കൂടുതല്‍ ജീവനക്കാരെ എത്തിച്ചുകൊണ്ട് വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇതിന് തടസമായി അട്ടപ്പാടി മേഖലയില്‍ ഇപ്പോഴും ശക്തമായ കാറ്റും മഴയും തുടരുകയാണ്. അതിനിടെ കേരളത്തില്‍ കാലവര്‍ഷം …
Read More »സംസ്ഥാനത്ത് വിനോദസഞ്ചാരത്തിന് വിലക്ക്; കോഴിക്കോട് ബീച്ചില്‍ പ്രവേശനമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു. മിക്ക ജില്ലകളിലും റെഡ് അലേര്‍ട്ടടക്കം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് ആയതിനാല്‍ ഇന്നലെ രാത്രിയോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നത് നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയിരുന്നു. കോഴിക്കോട് ബീച്ചിലും യാത്രക്കാര്‍ പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വ്യാഴാഴ്ചയോടെ തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. …
Read More »
DeToor reflective wanderings…