Wednesday , July 30 2025, 9:13 pm

Tag Archives: Palakkad

പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പാലക്കാട് കര്‍ഷകന്‍ മരിച്ചു

പാലക്കാട്: കൃഷിയിടത്തില്‍ തേങ്ങ ശേഖരിക്കാന്‍ പോയ കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു. ഓലശേരി സ്വദേശി മാരിമുത്തു (72) നാണ് കൃഷിയിടത്തില്‍ പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റത്. പറമ്പിലുണ്ടായിരുന്ന ഷെഡ്ഡിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈന്‍പൊട്ടിക്കിടക്കുന്നത് അറിയാതെ അപകടത്തില്‍ പെടുകയായിരുന്നു. തേങ്ങയെടുക്കാനായി മാരിമുത്തുവാണ് ദിവസവും പറമ്പിലെത്താറുണ്ടായിരുന്നത്. ഏറെസമയം കഴിഞ്ഞും മാരിമുത്തു തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ട്രാന്‍സ്‌ഫോമര്‍ ഓഫ് ചെയ്താണ് മൃതദേഹം മാറ്റാനായത്. പ്രദേശത്ത് ഇന്നലെ ശക്തമായ കാറ്റുണ്ടായിരുന്നു. …

Read More »

പാലക്കാട് യുവതിക്ക് നിപ; 100ലധികം പേര്‍ ഹൈറിസ്‌ക് പട്ടികയില്‍

പാലക്കാട്: ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചു. പാലക്കാട് നാട്ടുകല്‍ സ്വദേശിയായ 38കാരിക്കാണ് പുണെയിലെ ലെവല്‍ 3 വൈറോളജി ലാബിലെ പരിശോധനയില്‍ നിപ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 100ലധികം പേരാണ് ഹൈറിസ്‌ക് പട്ടികയിലുള്ളത്.  

Read More »

ശ്മശാനത്തിൽ നായർ സമുദായത്തിനായി നിർമിച്ച ജാതിമതിൽ പൊളിച്ചുനീക്കി

പാലക്കാട്: പാലക്കാട് ന​ഗരസഭയിലെ മാട്ടുമന്ത ശ്മശാനത്തിൽ നായർ സമുദായത്തിനായി നിർമിച്ച ജാതിമതിൽ പൊളിച്ചുനീക്കി. വലിയപാടം എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ ജാതിമതിൽ നിർമിച്ചത്. പൊതുശ്മശാനത്തിലെ 20 സെന്റ് ഭൂമി നഗരസഭയുടെ അനുമതിയോടെ നായർ സമുദായത്തിന് വേർതിരിച്ച് നൽകിയിരുന്നു. മറ്റു ജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് നേരത്തെ, ശ്മശാനത്തിൽ ബ്രാഹ്മണർക്ക് പ്രത്യേക സ്ഥലം അനുവദിക്കുകയും ചെയ്തിരുന്നു. പൊതുപ്രവർത്തകർ ജാതിമതിലിനെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെയാണ് മതിൽ പൊളിക്കാൻ എൻ.എസ്.എസ് നേതൃത്വം നിർബന്ധരായത്.

Read More »

കനത്ത മഴ; അട്ടപ്പാടിയിലെ വിവിധ മേഖലകള്‍ 24 മണിക്കൂറായി ഇരുട്ടില്‍

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് വൈദ്യുതി നിലച്ചിട്ട് 24 മണിക്കൂര്‍ പിന്നിടുന്നു. കനത്ത മഴയിലും കാറ്റിലും 33 കെ.വി വൈദ്യുതി ലൈനില്‍ മരം വീണാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. വൈദ്യുതി പുനസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കൂടുതല്‍ ജീവനക്കാരെ എത്തിച്ചുകൊണ്ട് വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇതിന് തടസമായി അട്ടപ്പാടി മേഖലയില്‍ ഇപ്പോഴും ശക്തമായ കാറ്റും മഴയും തുടരുകയാണ്. അതിനിടെ കേരളത്തില്‍ കാലവര്‍ഷം …

Read More »

കുടിവെള്ള പൈപ്പിലൂടെ വെള്ളം വന്നില്ലെങ്കിലും ബില്ല് 85,000 രൂപ; പരാതിയുമായി പാലക്കാട് വാണിയംകുളത്തെ ജനങ്ങള്‍

പാലക്കാട്: കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ട പൈപ്പിലൂടെ വെള്ളം വരുന്നതിന് മുമ്പ് വലിയ തുക ബില്ലായി വന്നെന്ന പരാതിയുമായി ജനങ്ങള്‍. പാലക്കാട് വാണിയംകുളത്തെ ജനങ്ങളാണ് പരാതിയുമായി വാട്ടര്‍ അതോറിറ്റിയെ സമീപിച്ചത്. 15,000 മുതല്‍ 85,000 രൂപ വരെയാണ് ബില്ലായി ലഭിച്ചതെന്ന് ജനങ്ങള്‍ പരാതിയില്‍ പറയുന്നു. മെയ് മാസത്തില്‍ പൈപ്പ് കണക്ഷന്‍ എടുത്ത കുടുംബങ്ങളെ തേടിയാണ് വാട്ടര്‍ അതോറിറ്റിയുടെ ഭീമന്‍ ബില്ല് വന്നിരിക്കുന്നത്. ഇതില്‍ 12 കുടുംബങ്ങള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന തുക ബില്ലായി …

Read More »

പാലക്കാട് നഗരസഭയില്‍ സംഘർഷം

പാലക്കാട്: നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭയില്‍ കൂട്ടത്തല്ല്. ബിജെപി-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലാണ് തല്ലുണ്ടായത്. കയ്യാങ്കളിക്കിടയില്‍ നഗരസഭയിലെ മൈക്കുകൾ തകര്‍ത്തു. കൂട്ടത്തല്ലിനിടെ നഗരസഭാ ചെയര്‍പേഴ്‌സണെ ബിജെപി അംഗങ്ങള്‍ പുറത്തെത്തിച്ച് മുറിയിലേക്ക് മാറ്റി. നിലവില്‍ പ്രതിഷേധം ചെയര്‍പേഴ്‌സന്റെ മുറിയിലേക്കും വ്യാപിച്ചിരിക്കുകയാണ്. ആദ്യം യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ നഗരസഭയില്‍ പ്രതിഷേധിക്കുകയായിരുന്നു. കൗണ്‍സില്‍ യോഗം ആരംഭിക്കാനിരിക്കെയായിരുന്നു പ്രതിഷേധം. നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കുന്നത് …

Read More »