Thursday , March 5 2026, 5:22 pm

Tag Archives: Onam

അടുപ്പില്‍ തിളയ്ക്കുന്നത് വെളിച്ചെണ്ണ തന്നെയാണോ? ഇന്ന് സംസ്ഥാന വ്യാപകമായി പിടിച്ചെടുത്തത് 4513 ലിറ്റര്‍ വെളിച്ചെണ്ണ

കോഴിക്കോട്: വെളിച്ചെണ്ണ വില റോക്കറ്റു പോലെ ഉയരുമ്പോള്‍ വിപണിയില്‍ മായം ചേര്‍ന്ന എണ്ണകളുടെ വിപണനവും തകൃതിയായി നടക്കുകയാണ്. വെളിച്ചെണ്ണയുടെ അതേ മണത്തിലും നിറത്തിലും വെളിച്ചെണ്ണയെ തോല്‍പിക്കുന്ന ലുക്കുമായി വ്യാജ എണ്ണകളും സുലഭമാണ്. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായുള്ള മിന്നല്‍ പരിശോധനയില്‍ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്തത് 4513 ലിറ്റര്‍ വെളിച്ചെണ്ണയാണ്. 7 ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ …

Read More »

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ വീതം സര്‍ക്കാരിന്റെ ഓണസമ്മാനം

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 1200 രൂപ വീതം സര്‍ക്കാരിന്റെ ഓണസമ്മാനം. ഇതിനായി 51.96 കോടി രൂപ നീക്കി വച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 5,25,991 ആളുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ തവണ 1000 രൂപയായിരുന്നു നല്‍കിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം100 പ്രവര്‍ത്തിദിനം പൂര്‍ത്തിയാക്കിയ 5,19,623 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ദിവസമെങ്കിലും …

Read More »

ഓണം: ബാംഗ്ലൂരിലേക്ക് പ്രതിദിനം 19 ബസുകള്‍ കൂടി അനുവദിച്ച് കേരള ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാലത്തെ ബാംഗ്ലൂര്‍ റൂട്ടിലുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കൂടുതല്‍ ബസുകള്‍ അനുവദിച്ച് കേരള ആര്‍ടിസി. പ്രതിദിനം 19 ബസുകള്‍ കൂടി അധികമായി ലഭ്യമാക്കുമെന്ന് കേരള ആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേ അനുവദിച്ച 20 സ്‌പെഷല്‍ ബസുകള്‍ക്ക് പുറമേയാണിത്. ബുക്കിങ് അടുത്ത ദിവസം മുതല്‍ ആരംഭിക്കും. ഓണക്കാലത്തോട് അനുബന്ധിച്ച് നിരത്തിലിറക്കിയ പുത്തന്‍ ബസുകളുടെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. ഇവയുടെ കന്നി സര്‍വീസാണ് ബാംഗ്ലുരിലേക്ക് നടത്തുന്നത്. ഓണം അടുത്തതോടെ …

Read More »

ബവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് ഇത്തവണ ബോണസ് ഒരുലക്ഷത്തിലധികം

തിരുവനന്തപുരം: ബവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് ഇത്തവണ ഓണം ബോണസായി ലഭിക്കുക ഒരു ലക്ഷത്തിലധികം രൂപ. എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബവ്‌കോയുടെ റെക്കോര്‍ഡ് ബോണസാണ് ഇത്തവണത്തേത്. 1,02,500 രൂപയാണ് ലഭിക്കുക. കഴിഞ്ഞ വര്‍ഷം ബോണസ് 95,000 രൂപയായിരുന്നു. ഹെഡ് ഓഫീസിലേയും വെയര്‍ഹൗസുകളിലേയും സുരക്ഷ ജീവനക്കാര്‍ക്ക് 12,500 രൂപയും കടകളിലേയും ഹെഡ്ക്വാര്‍ട്ടേഴ്‌സുകളിലേയും ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും 6000 രൂപ വീതവും ബോണസ് ലഭിക്കും.

Read More »

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 2 മാസത്തെ കുടിശ്ശിക നല്‍കാന്‍ 1679 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: 2 മാസത്തെ ക്ഷേമനിധി പെന്‍ഷനുകള്‍ നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സര്‍ക്കാരിന്റെ ഓണ സമ്മാനമായി 62 ലക്ഷത്തോളം ആളുകള്‍ക്ക് രണ്ട് ഗഡു പെന്‍ഷന്‍ നല്‍കും. ഇതിനായി 1679 കോടി അനുവദിച്ചതായി മന്ത്രി പറഞ്ഞു. ആഗസ്റ്റിലെ പെന്‍ഷനു പുറമെ ഒരു ഗഡു കുടിശ്ശിക കൂടിയാണ് നല്‍കുന്നത്. 3200 രൂപയാണ് ഓരോ ഉപഭോക്താവിനും ലഭിക്കുക. ശനിയാഴ്ച മുതല്‍ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ …

Read More »

ഒരു മാസത്തിനിടെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 17000 ലിറ്റർ ‘വ്യാജ’ വെളിച്ചെണ്ണ

തിരുവനന്തപുരം: ഒരു മാസത്തിനിടെ സംസ്ഥാനത്ത് 17000 ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി. വെളിച്ചെണ്ണ വില ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യത്തിൽ വിപണിയിൽ മായം കലർന്ന വെളിച്ചെണ്ണ വലിയ തോതിൽ വില്പനയ്ക്ക് എത്തുന്നുണ്ട്. ഓണം കൂടി എത്തുന്നതോടെ വ്യാജ വെളിച്ചെണ്ണയുടെ വിപണനം കൂടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും പരിശോധനകൾ ശക്തമാക്കിയത്. ഒരു മാസത്തിനിടെ 1014 പരിശോധനകൾ നടത്തിയതിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ …

Read More »

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതല്‍; കിറ്റില്‍ 14 ഇന സാധനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതല്‍. ആദ്യഘട്ടത്തില്‍ എഎവൈ വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് കിറ്റ് നല്‍കുക. കിറ്റില്‍ 14 ഇന സാധനങ്ങള്‍ ലഭ്യമാക്കുമെന്നും സെപ്തംബര്‍ 4ന് വിതരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ബി.പി.എല്‍ – എ.പി.എല്‍ കാര്‍ഡ് വ്യത്യാസമില്ലാതെ റേഷന്‍ കാര്‍ഡ് ഒന്നിന് 25 രൂപ നിരക്കില്‍ 20 കിലോ അരി ലഭ്യമാക്കും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറിലും ഇത്തവണ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. 250ലധികം …

Read More »

ഓണം: സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; അറിയാം കൂടുതല്‍ വിവരങ്ങള്‍

ചെന്നൈ: ഓണക്കാലത്ത് കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്ര ബാലികേറാ മല എന്ന് സംസ്ഥാനത്തിന് പുറത്തും അകത്തും ജീവിക്കുന്ന പലരും പറയുന്ന കാര്യമാണ്. കേരളത്തില്‍ ഓണാവധി കൂടി ആരംഭിക്കുന്നതോടെ കേരളത്തിന് പുറത്തേക്കും ആളുകള്‍ ധാരാളമായി പോകുന്ന സമയം കൂടെയാണിത്. ദീര്‍ഘയാത്രയ്ക്ക് ചിലവു കുറഞ്ഞ വഴി എന്ന നിലയിലാണ് റെയിലേയെ സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്നതും. എന്നാല്‍ ഓണക്കാലത്തെ ദുരിതയാത്ര കാലങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. ഇത്തവണ ഓണക്കാലത്തെ തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുകയാണ് …

Read More »

ഇത്തവണ ഓണക്കിറ്റില്‍ 15 ഇനം സാധനങ്ങള്‍; 6 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്യും

തിരുവനന്തപുരം: ഓണത്തെ വരവേല്‍ക്കാനിറങ്ങി സപ്ലൈകോയും. ഇത്തവണ ഓണക്കിറ്റില്‍ 15 ഇനം സാധനങ്ങള്‍ ഉള്‍പ്പെട്ട ആറുലക്ഷത്തിലധികം ഓണക്കിറ്റുകള്‍ വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 18 മുതല്‍ സപ്തംബര്‍ 2 വരെ ആയിരിക്കും കിറ്റ് വിതരണം. സപ്ലൈകോ ഓണച്ചന്തകള്‍ ഓഗസ്റ്റ് 25ന് തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍കുമാറാണ് അറിയിച്ചത്. എല്ലാ ജില്ല കേന്ദ്രങ്ങളിലും നിയോജകമണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25ാം തിയ്യതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉത്രാടം …

Read More »