കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് മരവിപ്പിച്ചതിനെതിരെ നല്‍കിയ അപ്പീലില്‍ ദേശീയപാത അതോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കുപ്പിക്കഴുത്ത് പോലെയാണ് ദേശീയപാതയിലെ ഗതാഗത സൗകര്യമെന്നും ആംബുലന്‍സിന് പോലും എളുപ്പം കടന്നുപോകാനാവുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പാലിയേക്കര വഴി താനും യാത്ര ചെയ്തിട്ടുണ്ടെന്നും തനിക്ക് എസ്‌കോര്‍ട്ട് ഉണ്ടായിട്ടു പോലും യാത്രാ തടസ്സം നേരിട്ടിരുന്നു. ഇത്രയും മോശം സാഹചര്യത്തിലുള്ള റോഡില്‍ എങ്ങനെയാണ് …
Read More »പാലിയേക്കരയില്‍ ടോള്‍പിരിവ് തടഞ്ഞതിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീംകോടതിയിലേക്ക്
തൃശൂര്‍: പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. ടോള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിറക്കിയെങ്കിലും പാലിയേക്കര ടോള്‍ പിരിവ് കമ്പനിക്ക് ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയുണ്ട്. നേരത്തെ ഉണ്ടായിരുന്ന കരാര്‍ പ്രകാരം ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കേണ്ടി വന്നാല്‍ അതിന് സമാനമായ തുക ദേശീയ പാത അതോറിറ്റി നല്‍കണം എന്നതാണ് വ്യവസ്ഥ. ഇതിന്റെ പശ്ചാത്തലത്തിലാണ് സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. …
Read More »
DeToor reflective wanderings…