Thursday , March 19 2026, 8:37 am

Tag Archives: murder

രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്: കുട്ടിയുടെ അമ്മ അറസ്റ്റില്‍

ബാലരാമപുരം: രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. ബാലരാമപുരം മിഡാനൂര്‍ക്കോണം നെല്ലിവിള സ്വദേശി ശ്രീതുവാണ് അറസ്റ്റിലായത്. പാലക്കാട് നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീതുവിന്റെ മകള്‍ ദേവേന്ദുവിനെ കോട്ടുവാല്‍കോണം വാറുവിള വീട്ടിലെ കിണറ്റില്‍ ജനുവരി 30നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം കുട്ടിയെ കാണാനില്ലെന്നായിരുന്നു ശ്രീതു നാട്ടുകാരോട് പറഞ്ഞത്. പിന്നീട് കിണറ്റില്‍ നിന്ന് മരിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം ലഭിച്ചു. കൊലപാതകം നടത്തിയത് കുട്ടിയുടെ അമ്മാവന്‍ …

Read More »

”ബിന്ദുവിനെ കൊന്നു’ ബിന്ദു പത്മനാഭന്‍ കൊലക്കേസില്‍ പ്രതി സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയതായി ക്രൈംബ്രാഞ്ച്

ആലപ്പുഴ: ചേര്‍ത്തല ബിന്ദു പത്മനാഭന്‍ കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി സി.എം സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയതായി ക്രൈംബ്രാഞ്ച്. ബിന്ദുവിനെ കൊലപ്പെടുത്തിയത് താനാണെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയതായി അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു. കസ്റ്റഡി അപേക്ഷയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജൈനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് സെബാസ്റ്റ്യന്‍ ബിന്ദുവിനേയും താനാണ് കൊന്നതെന്ന് കുറ്റസമ്മതം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിന്ദു പത്മനാഭന്‍ കൊലക്കേസില്‍ സെബാസ്റ്റ്യനെ പ്രതി ചേര്‍ത്തത്. ജൈനമ്മ കൊലപാതകക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന …

Read More »

പുനലൂരില്‍ ഭര്‍ത്താവ് ഭാര്യയെ മക്കളുടെ മുന്നില്‍വച്ച് വെട്ടിക്കൊന്നു; കൊലപാതക വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു

കൊല്ലം: പുനലൂരില്‍ ഭര്‍ത്താവ് ഭാര്യയെ മക്കളുടെ മുന്നില്‍വച്ച് വെട്ടിക്കൊന്നു. വാളക്കോട് വില്ലേജില്‍ കലയനാട് ചാരുവിള വീട്ടില്‍ ശാലിനി (39) ആണ് ഭര്‍ത്താവ് ഐസക്കിന്റെ ക്രൂരകൃത്യത്തിനിരയായത്. സംഭവം നടക്കുമ്പോള്‍ ഇവരുടെ പത്തൊന്‍പതും പതിനൊന്നും വയസ്സുള്ള മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കൊലപാതക വിവരം ഐസക്ക് ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് പുറത്തറിയിച്ചത്. തുടര്‍ന്ന് പുനലൂര്‍ പോലീസില്‍ കീഴടങ്ങി. സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ജോലി നോക്കുന്ന ശാലിനി കുറച്ചു കാലമായി ഐസക്കില്‍ …

Read More »

അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ ഭാര്യയുടേയും മകന്റെയും മുന്നില്‍ വച്ച് തലയറുത്തു കൊന്നു

ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ ഭാര്യയുടേയും മകന്റെയും മുന്‍പില്‍ വച്ച് തലയറുത്ത് കൊന്നു. കര്‍ണാടക സ്വദേശിയായ ചന്ദ്രമൗലി നാഗമല്ലയ്യ (50) ആണ് സഹപ്രവര്‍ത്തകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വാഷിംങ് മെഷീന്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഡല്ലാസിലെ ഡൗണ്‍ടൗണ്‍ സൂട്ട്‌സ് മോട്ടലില്‍ ഈ മാസം 10നായിരുന്നു സംഭവം. മരിച്ച ചന്ദമൗലിയുടെ സഹപ്രവര്‍ത്തകന്‍ കോബോസ് മാര്‍ട്ടിനെസ് (37) ആണ് കൊലപാതകം നടത്തിയത്. സഹപ്രവര്‍ത്തകയ്‌ക്കൊപ്പം മുറി വൃത്തിയാക്കുന്നതിനിടെ മാര്‍ട്ടിനസിന്റെ അടുത്തെത്തിയ ചന്ദ്രമൗലി വാഷിംങ് …

Read More »

ബിന്ദു പത്മനാഭന്‍ തിരോധാനക്കേസ്: ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് കോടതിയില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ നിന്നും കാണാതായ ബിന്ദു പത്മനാഭന്‍ കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച്. ചേര്‍ത്തല മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. നിലവില്‍ ജയ്‌നമ്മ കൊലക്കേസില്‍ റിമാന്റിലാണ് പ്രതി സെബാസ്റ്റ്യന്‍. ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് കടക്കരപ്പള്ളി സ്വദേശിനിയായ ജയ ആണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ജയ ബിന്ദുവായി ആള്‍മാറാട്ടം നടത്തി സ്വത്ത് കൈക്കലാക്കാന്‍ സെബാസ്റ്റിയനെ സഹായിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസില്‍ ജയയെ പോലീസ് …

Read More »

ആലപ്പുഴ ഇരട്ടക്കൊലപാതകം: മദ്യപിക്കാന്‍ മാതാപിതാക്കള്‍ 100 രൂപ നല്‍കാത്തത് കൊലപാതക കാരണമെന്ന് പ്രതി

ആലപ്പുഴ: ആലപ്പുഴയില്‍ വൃദ്ധമാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍. മാതാപിതാക്കളോട് മദ്യപിക്കാന്‍ പ്രതി 100 രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നല്‍കിയിരുന്നില്ല. പ്രകോപിതനായ പ്രതി തുടര്‍ന്ന് മാതാപിതാക്കളെ കുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രിയാണ് മന്നത്ത് പനവേലി പുരയിടം വീട്ടില്‍ തങ്കരാജ് (70), ഭാര്യ ആഗ്നസ് (65) എന്നിവര്‍ മകന്‍ ബാബുവിന്റെ കുത്തേറ്റ് മരിക്കുന്നത്. ആലപ്പുഴ പോപ്പി പാലത്തിന് സമീപമാണ് …

Read More »

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം: സഹോദരനെ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ കൊലപാതകത്തിനുശേഷം കാണാതായ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി കുയ്യാലി പുഴയില്‍ നിന്നാണ് പ്രമോദിന്റെ (62) മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ മൃതദേഹം കണ്ടെത്തിയപ്പോള്‍ തന്നെ ഇത് കാണാതായ പ്രമോദിന്റേതാണെന്ന് സംശയിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് കരിക്കാംകുളം ഫ്‌ളോറിക്കന്‍ റോഡില്‍ മൂന്നു വര്‍ഷമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ശ്രീജയ (72), പുഷ്പലളിത (68) എന്നിവരെ ഇന്നലെ രാവിലെയാണ് രണ്ട് മുറികളിലായി …

Read More »

വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: തടമ്പാട്ടുത്താഴം ഫ്‌ളോറിക്കൻ റോഡിൽ സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. കഴുത്തു ഞെരിച്ചാണ് കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. ശ്രീജയ (72), പുഷ്പ (68) എന്നിവരെയാണ് ഇന്ന് രാവിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ കൂടെ താമസിച്ചിരുന്ന 60 വയസുള്ള സഹോദരൻ പ്രമോദാണ് മരണ വിവരം ബന്ധുക്കളെ വിളിച്ചറിയിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ പ്രമോദ് ഒരു സഹോദരി മരിച്ചെന്ന് ബന്ധുവിനെ വിളിച്ചു പറഞ്ഞു. ഇയാൾ വീട്ടിലെത്തി …

Read More »

മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം: സഹോദരങ്ങള്‍ അറസ്റ്റില്‍

തിരൂര്‍: മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ 4 സഹോദരങ്ങള്‍ അറസ്റ്റില്‍. സാമ്പത്തിക തര്‍ക്കത്തിനൊടുവില്‍ പുറത്തൂര്‍ കാട്ടിലെപ്പള്ളി ചെറിയകത്ത് മനാഫിന്റെയും സഫൂറയുടേയും മകന്‍ തുഫൈല്‍ (26) ആണ് വ്യാഴാഴ്ച കുത്തേറ്റ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 5ന് വാടിക്കലിലാണ് സംഭവം. കേസില്‍ വാടിക്കല്‍ സ്വദേശികളായ ഫഹദ്, ഫാസില്‍, ഫര്‍ഷാദ്, ഫവാസ് എന്നിവരാണ് അറസ്റ്റിലായത്. കൊലയ്ക്കു പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്ന് പോലീസ് പറഞ്ഞു. സഹോദരങ്ങള്‍ തുഫൈലിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തുഫൈലിന്റെ സുഹൃത്തിന് …

Read More »

15വര്‍ഷം മുമ്പ് എണ്ണപ്പാറയിലെ ആദിവാസി പെണ്‍കുട്ടിയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു, പ്രതി അറസ്റ്റില്‍

കാസര്‍കോട്: രാജപുരം എണ്ണപ്പാറ മൊയോലത്തെ ആദിവാസി പെണ്‍കുട്ടി എംസി രേഷ്മയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാണത്തൂര്‍ സ്വദേശിയായ ബിജു പൗലോസിനെയാണ് 15 വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. എണ്ണപ്പാറ, മൊയോലം ഉന്നതിയിലെ രാമന്‍ – കല്യാണി ദമ്പതികളുടെ മകളായിരുന്നു രേഷ്മ. പാണത്തൂര്‍, ബാപ്പുങ്കയം സ്വദേശിയും നിര്‍മ്മാണ മേഖലയിലെ കരാറുകാരനുമായ ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2010 ജൂണ്‍ ആറിനാണ് 17 …

Read More »